ThiruvananthapuramKeralaNattuvarthaLatest NewsNews

‘2007 തിരഞ്ഞെടുപ്പിന്റെ തനിയാവർത്തനമാകും ഉത്തർപ്രദേശിൽ നടക്കുക, അഖിലേഷിന്റെ സ്വപ്‌നം തകര്‍ന്നടിയും’: മായവതി

ലഖ്‌നൗ: 2007 നിയമസഭാ തെരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനമാകും ഇത്തവണയും ഉത്തര്‍പ്രദേശില്‍ കാണുകയെന്നും, യു.പിയില്‍ സര്‍ക്കാരുണ്ടാക്കാമെന്ന അഖിലേഷിന്റെ സ്വപ്‌നം തകര്‍ന്നടിയുമെന്നും ബഹുജന്‍ സമാജ് പാര്‍ട്ടി അധ്യക്ഷ മായാവതി.

ഉത്തര്‍പ്രദേശില്‍ തങ്ങളുടെ പ്രസക്തി തിരച്ചറിഞ്ഞതിലും അംഗീകരിച്ചതിലും കേന്ദ്രമന്ത്രി അമിത് ഷായോട് നന്ദിയുണ്ടെന്നും മായാവതി പറഞ്ഞു.
സമൂഹത്തിലെ എല്ലാ കോണുകളില്‍ നിന്നുമുള്ള ആളുകളുടെ പിന്തുണ തനിക്കും പാര്‍ട്ടിക്കും ലഭിക്കുന്നുണ്ടെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പില്‍ വോട്ട് ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോടായിരുന്നു മായാവതി ഇക്കാര്യം പറഞ്ഞത്. ഉത്തര്‍പ്രദേശില്‍ സര്‍ക്കാരുണ്ടാക്കുമെന്ന അഖിലേഷ് യാദവിന്റെ പ്രഖ്യാപനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രവര്‍ത്തകര്‍ അഖിലേഷിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തരല്ലെന്നായിരുന്നുന്നു മായാവതി നൽകിയ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button