KeralaLatest NewsNewsEntertainment

ആൺ കരുത്തിൻ്റെ മുമ്പിൽ നേർക്കുനേർ നിന്ന് അതിനെ നിഷ്പ്രഭമാക്കിയ ലളിതഭാവങ്ങൾ

നമ്മുടെയൊക്കെ ജീവിതാനുഭവങ്ങളെ സ്പർശിച്ച ,ഉള്ളിൽ കൊളുത്തി വലിച്ച അനേകം കഥാപാത്രങ്ങളിൽ പലതുകളായി കെ.പി എ സി ലളിത നമ്മുടെ ഒപ്പം സഞ്ചരിക്കും

‘എനിക്കാ കോട്ടയം കൊഞ്ഞാണനോട് രണ്ട് വർത്താനം ചോദിക്കാതെ ൻ്റെ നാക്കിൻ്റെ ചൊറിച്ചിൽ മാറത്തില്ല. കുഞ്ഞച്ചോ അവിടെ നിന്നേ ,അല്ലാ നീയിതെന്നാ കാട്ടായമാ കുഞ്ഞച്ചാ നീ കാണിച്ചേ…….. ‘

ആൺ കരുത്തിൻ്റെ മുമ്പിൽ നേർക്കുനേർ നിന്ന് അതിനെ നിഷ്പ്രഭമാക്കിയ പെൺ മൊഴിയഴക്. കോട്ടയം ഭാഷയുടെ സമസ്ത സൗന്ദര്യ സങ്കൽപ്പനങ്ങളെയും എടുത്തുകാട്ടുന്ന ഭാഷാ പ്രയോഗം .. ഒട്ടനവധി കഥാപാത്രങ്ങൾ പിന്നീടും വന്നു ചതുരംഗമായും നാട്ടുരാജാവായുമെല്ലാം… അവയെല്ലാം ..
പെൺകരുത്തിൻ്റെ കരുത്തറിയിച്ച കഥാപാത്രങ്ങൾ..

കമ്പോള സിനിമ ആഘോഷിച്ച അനേകം കെ.പി.എസി ലളിത കഥാപാത്രങ്ങൾ…. നോവു പടർത്തി കടന്നു പോയ സ്ഫടികത്തിലെയും മനസിനക്കരെയിലെയും കഥാപാത്രങ്ങൾ….

ഭൂതകാലത്തേക്കു സഞ്ചരിച്ചാൽ അനുഭവങ്ങൾ പാളിച്ചകൾ മുതൽ ഒട്ടനേകം അനേകം കഥാപാത്രങ്ങൾ.. വാൽക്കണ്ണാടി ,അനിയത്തിപ്രാവ് ,കൻമദം ………. നോവു പടർത്തിയ ഒട്ടനേകം അമ്മ കഥാപാത്രങ്ങൾ ,

തൊണ്ണൂറുകളിൽ നിറഞ്ഞാടിയ കോമഡി ടച്ചുള്ള കഥാപാത്രങ്ങൾ ,

ആദ്യത്തെ കണ്മണി ഉൾപ്പെടെ ഉള്ളവയിലെ നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങൾ..

…. പിന്നെയും പിന്നെയും ഓർമ്മയിൽ ഓടിയെത്തുന്ന കഥാപാത്രങ്ങൾ……

കെ.പി എ സി ലളിത വിടവാങ്ങി…. മറ്റേതൊരു മരണവും പോലെ ഇതും വിസ്മൃതിയിലേക്കു തള്ളപ്പെടും ,സ്വാഭാവികമായി ………

എങ്കിലും….
നമ്മുടെയൊക്കെ ജീവിതാനുഭവങ്ങളെ സ്പർശിച്ച ,ഉള്ളിൽ കൊളുത്തി വലിച്ച അനേകം കഥാപാത്രങ്ങളിൽ പലതുകളായി

കെ.പി എ സി ലളിത നമ്മുടെ ഒപ്പം സഞ്ചരിക്കും……….

സ്മൃതിപഥങ്ങളിലൂടെ …….

shortlink

Related Articles

Post Your Comments

Related Articles


Back to top button