Latest NewsNewsBahrainInternationalGulf

സ്ത്രീകൾക്ക് ആകാരവടിവ് വാഗ്ദാനം ചെയ്യുന്ന മരുന്ന് അപകടകാരിയെന്ന് ബഹ്‌റൈൻ: ലൈസൻസ് ഇല്ലാത്ത മരുന്ന് ഇന്റർനെറ്റിൽ താരം

നിർമ്മാതാക്കൾ വിറ്റമിന്‍-ഇ സപ്ലിമെന്റ് ടോണിക് എന്ന പേരിൽ, ഈ മരുന്ന് മാര്‍ക്കറ്റ് ചെയ്യുന്നതും വില്‍ക്കുന്നതും സ്ത്രീകള്‍ക്ക് ശരീരപുഷ്ടിയും ആകാരവടിവും കൈവരിക്കാൻ സഹായകരമാകുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടാണ്.

മനാമ: സ്ത്രീകള്‍ക്ക് ശരീരപുഷ്ടിയും ആകാരവടിവും വാഗ്ദാനം ചെയ്യുന്ന അപെറ്റമിന്‍ എന്ന മരുന്നിനെതിരെ മുന്നറിയിപ്പുമായി ബഹ്‌റൈനിലെ ആരോഗ്യ വിദഗ്ധര്‍ രംഗത്തെത്തി. ലൈസന്‍സ് ഇല്ലാത്ത അപെറ്റമിന്‍ എന്ന ഈ മരുന്നും, സമാന ചേരുവകൾ ചേർന്ന മരുന്നുകളും ഇന്റർനെറ്റിലും സോഷ്യല്‍ മീഡിയയിലും താരമാണ്.

Also read: റഷ്യ ഉക്രൈൻ സംഘർഷം: ഇന്ത്യ നിഷ്പക്ഷ നിലപാട് തുടരുമെന്ന് വിദേശകാര്യ സഹമന്ത്രി രാജ്‌കുമാർ രഞ്ജൻ സിംഗ്

നിർമ്മാതാക്കൾ വിറ്റമിന്‍-ഇ സപ്ലിമെന്റ് ടോണിക് എന്ന പേരിൽ, ഈ മരുന്ന് മാര്‍ക്കറ്റ് ചെയ്യുന്നതും വില്‍ക്കുന്നതും സ്ത്രീകള്‍ക്ക് ശരീരപുഷ്ടിയും ആകാരവടിവും കൈവരിക്കാൻ സഹായകരമാകുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടാണ്. അപറ്റെമിന്‍ ഉപയോഗിക്കുന്നത് മൂലം മയക്കം, മങ്ങിയ കാഴ്ച, വയറിളക്കം, സന്ധിവീക്കം, കരള്‍ പ്രശ്‌നങ്ങള്‍ എന്നീ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകി. അപറ്റെമിന്‍ ഉപയോഗിക്കുന്നവരിൽ ദോഷകരമായ പാര്‍ശ്വഫലങ്ങള്‍ കണ്ടുവരുന്നതായി യുകെയിലെ ഫിസിഷ്യന്‍ ഡോ. എലിസബത്ത് റോസിനെ ഉദ്ധരിച്ച് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഈ മരുന്നിന്റെ നിരന്തര ഉപയോഗത്തിലൂടെ കരള്‍ തകരാര്‍ മുതല്‍ കോമ അവസ്ഥ വരെ നിരവധി ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്ന് അവര്‍ പറഞ്ഞു. യുഎസിലെയും യുകെയിലെയും ആരോഗ്യ വകുപ്പുകള്‍ ഈ മരുന്നിന്റെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയാണെന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button