Latest NewsNewsIndia

‘5 വര്‍ഷത്തിനുള്ളില്‍ മണിപ്പൂരിനെ കുക്കി തീവ്രവാദികളുടെ കയ്യിൽ നിന്ന് രക്ഷിക്കും’: അമിത് ഷാ

പകരം മോട്ടോര്‍ സൈക്കിള്‍ താക്കോല്‍, വ്യവസായങ്ങളുടെ താക്കോല്‍, ലാപ്ടോപ്പുകളാണ് ഉള്ളത്.

ഇംഫാല്‍: മണിപ്പൂരിനെ കുക്കി തീവ്രവാദികളുടെ കയ്യിൽ നിന്ന് രക്ഷിക്കുമെന്ന അഹ്വാനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കുക്കി തീവ്രവാദ ഗ്രൂപ്പുകളുമായി സമാധാന ചര്‍ച്ചകള്‍ നടത്തുമെന്നും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് സമാധാനം കൊണ്ടുവരുമെന്നും അമിത് ഷാ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് നടത്തിയ റാലിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അതേസമയം, വിവാദ സൈനിക നിയമമായ എ.എഫ്.എസ്.പി.എയുടെ പേരില്‍ നടക്കുന്ന തര്‍ക്കത്തെ കുറിച്ച് പ്രധാനമന്ത്രി റാലിയില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും അസമില്‍ ബോഡോ തീവ്രവാദത്തിന്റെ പ്രശ്‌നം പരിഹരിച്ചതിനാല്‍ കുക്കി യുവാക്കള്‍ക്ക് ആയുധം എടുക്കേണ്ടി വരില്ലെന്നും ഷാ വ്യക്തമാക്കി.

Read Also: അതിര്‍ത്തിയില്‍ ഉത്തരവ് കാത്ത് റഷ്യന്‍ യുദ്ധവിമാനങ്ങള്‍ : ഉക്രൈന്‍ വീഴാന്‍ ഇനി പുടിന്‍ വിരല്‍ ഞൊടിക്കേണ്ട താമസം

‘ഞങ്ങള്‍ എല്ലാ കുക്കി സംഘടനകളുമായും സംസാരിക്കും, ഞങ്ങളില്‍ ആത്മവിശ്വാസം പുലര്‍ത്തുക, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ രാജ്യത്തിന്റെ വികസനത്തിന്റെ ഭാഗമാകാന്‍ സാധിക്കും. എല്ലാ കുക്കി യുവാക്കള്‍ക്കും ഒരു പുതിയ ജീവിതം മോദി സര്‍ക്കാര്‍ നല്‍കും. ബോഡോ യുവാക്കളുടെ കൈകളില്‍ ആയുധമില്ല. പകരം മോട്ടോര്‍ സൈക്കിള്‍ താക്കോല്‍, വ്യവസായങ്ങളുടെ താക്കോല്‍, ലാപ്ടോപ്പുകളാണ് ഉള്ളത്. കര്‍ബി പ്രദേശങ്ങളിലും ഇത് തന്നെയാണ് സംഭവിച്ചത്. വടക്കുകിഴക്കന്‍ മേഖലയില്‍ തീവ്രവാദവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന 9,500ലധികം ആളുകള്‍ ഞങ്ങളോടൊപ്പം തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്നു’- അദ്ദേഹം അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button