Latest NewsIndia

യുപിയില്‍ നാടകീയ രംഗങ്ങള്‍: കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി അമേഠിയിലെ പ്രചാരണം റദ്ദാക്കി രാഹുല്‍ ഗാന്ധി

രാഹുൽ ഗാന്ധിക്ക് അന്നേറ്റ പരാജയത്തിന്റെ ഭീതി ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ലെന്നാണ് ബിജെപി പറയുന്നത്.

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അമേഠിയിലെ കോണ്‍ഗ്രസ് പ്രചാരണത്തില്‍ നാടകീയ രംഗങ്ങള്‍. അവസാന നിമിഷം അമേഠിയിലെ പ്രചാരണ പരിപാടികള്‍ രാഹുല്‍ ഗാന്ധി റദ്ദാക്കി. പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധി വേദി പങ്കിടുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. രാഹുല്‍ ഗാന്ധി അമേഠി ഉപേക്ഷിച്ച്‌ വയനാട്ടില്‍ പോയെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിന് പിന്നാലെ വാദം തള്ളി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധി വരുമെന്നായിരുന്നു അമേഠി ഡിസിസി പ്രസിഡന്റ് പ്രശാന്ത് ത്രിപാഠിയുടെ വിശദീകരണം. എന്നാൽ ഇവരെയെല്ലാം പ്രതിസന്ധിയിലാക്കിയാണ് അവസാന നിമിഷം രാഹുൽ ഗാന്ധിയുടെ നീക്കം. ഇതോടെ കോൺഗ്രസിനെ പരിഹസിച്ച് ബിജെപി രംഗത്തെത്തി.

രാഹുൽ ഗാന്ധിക്ക് അന്നേറ്റ പരാജയത്തിന്റെ ഭീതി ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ലെന്നാണ് ബിജെപി പറയുന്നത്. സ്മൃതി ഇറാനിയോടായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കുത്തകയായിരുന്ന അമേഠിയിൽ രാഹുൽ പരാജയപ്പെട്ടത്.  അമേഠിയിലെ പരാജയം മണത്ത കോൺഗ്രസ് രാഹുലിനെ കേരളത്തിൽ നിന്നുള്ള ഉറച്ച സീറ്റായ വയനാട്ടിലും മത്സരിപ്പിച്ചിരുന്നു. നിലവിൽ ഇവിടെനിന്നുള്ള എംപിയാണ് രാഹുൽ ഗാന്ധി ഇപ്പോൾ.

ഉത്തര്‍പ്രദേശ് അഞ്ചാംഘട്ട തെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന ഘട്ടത്തില്‍ പ്രചാരണങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അമേഠിയിലും പ്രയാഗ് രാജിലും എത്തും. ബഹ്റെച്ചില്‍ ആഭ്യന്തര മന്ത്രി അമിത്ഷാ റാലിയെ അഭിസംബോധന ചെയ്യും. ഇന്നലെയാണ് യുപിയില്‍ നാലാം ഘട്ട വോട്ടെടുപ്പ് നടന്നത്. നാലാംഘട്ടത്തില്‍ 59 മണ്ഡലങ്ങളിലായി 60 ശതമാനത്തിനടുത്താണ് പോളിങ് രേഖപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button