Latest NewsSaudi ArabiaNewsInternationalGulf

ഉംറ ഓഫ് ദ് ഹോസ്റ്റ് വിസ റദ്ദാക്കി സൗദി അറേബ്യ

മക്ക: ഉംറ ഓഫ് ദ് ഹോസ്റ്റ് വിസ റദ്ദാക്കി സൗദി അറേബ്യ. സൗദിയിൽ താമസമാക്കിയ വിദേശികൾക്ക് ബന്ധുക്കളെ ഉംറയ്ക്ക് കൊണ്ടുവരാൻ അനുമതി നൽകുന്ന വിസയാണ് ഉംറ ഓഫ് ദ് ഹോസ്റ്റ് വിസ. ഹജ്, ഉംറ മന്ത്രാലയമാണ് ഉംറ ഓഫ് ദ് ഹോസ്റ്റ് വിസ റദ്ദാക്കിയ വിവരം അറിയിച്ചത്.

Read Also: റഷ്യന്‍ വ്യോമാക്രമണം അതിരൂക്ഷം: റഷ്യൻ വിമാനം യുക്രൈൻ വെടിവച്ചിട്ടു

വിദേശികളുടെ ഇഖാമ ഉപയോഗിച്ച് ബന്ധുക്കളെയും സ്വദേശികൾക്ക് ബന്ധുക്കൾ അല്ലാത്തവരെയും ഉംറയ്ക്കായി കൊണ്ടുവരാൻ ഹോസ്റ്റ് വിസയിലൂടെ കഴിഞ്ഞിരുന്നു. ഒരേ സമയം അഞ്ച് വ്യക്തികളെ വരെ ഉംറയ്ക്ക് അതിഥികളായി കൊണ്ട് വരാൻ കഴിയുന്ന തരത്തിലായിരുന്നു ഹോസ്റ്റ് വിസ. ഇത്തരത്തിൽ പ്രതിവർഷം മൂന്ന് തവണ വിദേശികളെ വരെ കൊണ്ട് വരാം. ഹോസ്റ്റ് വിസയുമായി ബന്ധപ്പെട്ട എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടായാൽ രാജ്യത്തിന്റെ ഔദ്യോഗിക മാദ്ധ്യമങ്ങൾ വഴി അറിയിക്കുമെന്നും ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Read Also: കുഞ്ഞിനെ ദത്തെടുക്കാൻ വിവാഹ സർട്ടിഫിക്കറ്റ് നിർബന്ധമില്ല: അലഹബാദ് ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button