ErnakulamKeralaNattuvarthaLatest NewsNews

ജാ​മ്യത്തിലിറങ്ങിയ ശേഷം വീണ്ടും കുറ്റകൃത്യം : രണ്ട് പ്രതികളുടെ ജാമ്യം റദ്ദാക്കി

നോ​ർ​ത്ത് പ​റ​വൂ​ർ കോ​ട്ടു​വ​ള്ളി കി​ഴ​ക്കേ​പ്രം ക​ര​യി​ൽ വ​യ​ലും​പാ​ടം വീ​ട്ടി​ൽ അ​നൂ​പ് (പൊ​ക്ക​ൻ അ​നൂ​പ് -31), മ​ന്നം കെ.​എ​സ്.​ഇ.​ബി​ക്ക് സ​മീ​പം കൊ​ക്ക​ര​ണി​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ശ്യാം​ലാ​ല്‍ (ലാ​ല​ന്‍ -30) എ​ന്നി​വ​രു​ടെ ജാ​മ്യ​മാ​ണ് റ​ദ്ദാ​ക്കി​യ​ത്

ആ​ലു​വ: ജാ​മ്യത്തിലിറങ്ങിയ ശേഷം വീ​ണ്ടും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലേ​ർ​പ്പെ​ട്ട ര​ണ്ട് പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്കി. റൂ​റ​ല്‍ ജി​ല്ല​യി​ല്‍ നി​ര​ന്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ര്‍ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കു​ന്ന​തിന്റെ ഭാ​ഗ​മാ​യാ​ണ് ജാ​മ്യം റ​ദ്ദാ​ക്കിയത്. നോ​ർ​ത്ത് പ​റ​വൂ​ർ കോ​ട്ടു​വ​ള്ളി കി​ഴ​ക്കേ​പ്രം ക​ര​യി​ൽ വ​യ​ലും​പാ​ടം വീ​ട്ടി​ൽ അ​നൂ​പ് (പൊ​ക്ക​ൻ അ​നൂ​പ് -31), മ​ന്നം കെ.​എ​സ്.​ഇ.​ബി​ക്ക് സ​മീ​പം കൊ​ക്ക​ര​ണി​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ശ്യാം​ലാ​ല്‍ (ലാ​ല​ന്‍ -30) എ​ന്നി​വ​രു​ടെ ജാ​മ്യ​മാ​ണ് റ​ദ്ദാ​ക്കി​യ​ത്.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​കി‍ന്റെ നി​ർ​ദേ​ശാ​നു​സ​ര​ണം ബ​ന്ധ​പ്പെ​ട്ട കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍ട്ട്‌ സ​മ​ര്‍പ്പി​ച്ചതിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ആ​ലു​വ വെ​സ്റ്റ്, കാ​ല​ടി, നെ​ടു​മ്പാ​ശ്ശേ​രി, നോ​ർ​ത്ത് പ​റ​വൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ആണ് ഇവർക്കെതിരെ കേ​സു​ക​ളു​ള്ളത്.

Read Also : ആയുധങ്ങളും 188 കിലോ കഞ്ചാവുമായി യുവാക്കൾ എക്സൈസ് പിടിയിൽ

വ​ധ​ശ്ര​മം, ക​വ​ർ​ച്ച, ദേ​ഹോ​പ​ദ്ര​വം, ആ​യു​ധം കൈ​വ​ശം​ വെ​ക്ക​ൽ, സ്ഫോ​ട​ക ​വ​സ്തു ഉ​പ​യോ​ഗി​ക്ക​ൽ തു​ട​ങ്ങി​യ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് അ​നൂ​പ്‌. നോ​ർ​ത്ത് പ​റ​വൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത വ​ധ​ശ്ര​മം, ദേ​ഹോ​പ​ദ്ര​വം, വീ​ടു​ക​യ​റി ആ​ക്ര​മ​ണം കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ശ്യാം​ലാ​ല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button