PalakkadKeralaNattuvarthaLatest NewsNews

ആയുധങ്ങളും 188 കിലോ കഞ്ചാവുമായി യുവാക്കൾ എക്സൈസ് പിടിയിൽ

പെരുമ്പാവൂർ തണ്ടേക്കാട് പുത്തൻ വീട്ടുപറമ്പിൽ മുഹമ്മദ് ബിലാൽ (ബിനു -37), പഴയന്നൂർ കല്ലേപ്പാടം പന്തലാംകുണ്ട് വീട്ടിൽ അഭിത്ത് (24) എന്നിവരാണ്‌ അറസ്റ്റിലായത്‌

പാലക്കാട്​: കാറിൽ കടത്താൻ ശ്രമിച്ച 188 കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ എക്സൈസ് പിടിയിൽ. പെരുമ്പാവൂർ തണ്ടേക്കാട് പുത്തൻ വീട്ടുപറമ്പിൽ മുഹമ്മദ് ബിലാൽ (ബിനു -37), പഴയന്നൂർ കല്ലേപ്പാടം പന്തലാംകുണ്ട് വീട്ടിൽ അഭിത്ത് (24) എന്നിവരാണ്‌ അറസ്റ്റിലായത്‌. ഇവരിൽ നിന്ന്​ രണ്ട് വടിവാളുകളും വ്യത്യസ്ത നമ്പറുകളിലുള്ള നമ്പർ പ്ലേറ്റുകളും കണ്ടെത്തിയിട്ടുണ്ട്.

വാളയാർ ടോൾ പ്ലാസക്ക് സമീപം വെള്ളിയാഴ്ച രാത്രി 12.30-ന് ആണ് ഇവർ പിടിയിലായത്.​ സ്റ്റേറ്റ് എക്സൈസ് സ്പെഷൽ സ്ക്വാഡ് ആണ്​ ടോൾ പ്ലാസക്ക്​ സമീപം നടത്തിയ പരിശോധനയിൽ​ ഇവരെ പിടികൂടിയത്​. തൃശൂർ കേന്ദ്രീകരിച്ച് വിൽപനക്കായി ആന്ധ്രയിൽ നിന്ന്​ എത്തിച്ച കഞ്ചാവ് ടോൾ പ്ലാസക്ക്​ സമീപമുള്ള ബസ്​സ്റ്റോപ്പിൽ വെച്ച് പൊതികളാക്കി വേറൊരു കാറിലേക്ക് മാറ്റുന്നതിനിടയിലാണ്​ പ്രതികൾ പിടിയിലായത്.

Read Also : അക്രമികൾ കുത്തി പരിക്കേൽപ്പിച്ചെന്ന് പരാതി, യുവാവിന്റെ മൊഴിയിൽ വൈരുദ്ധ്യം: നുണ പൊളിച്ച് പൊലീസ്

പിടികൂടിയ കഞ്ചാവിന് 90 ലക്ഷം വിലവരുമെന്നും കഞ്ചാവ് മറ്റുള്ളവർ തട്ടിയെടുക്കാതിരിക്കാനാണ് പ്രതികൾ ആയുധം കൈവശം വെച്ചതെന്നും എക്സൈസ് സംഘം പറഞ്ഞു. പ്രതികൾ സഞ്ചരിച്ച കാറും കസ്‌റ്റഡിയിലെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button