Latest NewsNewsIndia

ജീവിതം മുന്നോട്ട് പോകുന്നില്ല, എല്ലാം അവസാനിപ്പിക്കണമെന്ന് തോന്നിയാല്‍ എല്ലാവരും ഈ ദിനം ഓര്‍ക്കണം : രാഹുല്‍ ശ്രീവാസ്തവ

ന്യൂഡല്‍ഹി : റഷ്യ-യുക്രെയ്ന്‍ യുദ്ധ പശ്ചാത്തലത്തില്‍, യുക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള വലിയൊരു ദൗത്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍. റൊമാനിയയിലെ ഇന്ത്യന്‍ സ്ഥാനപതി രാഹുല്‍ ശ്രീവാസ്തവയുടെ വാക്കുകളാണ് ഏറെ ശ്രദ്ധേയമായത്. യുക്രെയ്നില്‍ നിന്നും അവസാന ഇന്ത്യന്‍ പൗരനെയും ഒഴിപ്പിക്കാതെ തങ്ങളുടെ ദൗത്യം അവസാനിക്കില്ലെന്ന് രാഹുല്‍ ശ്രീവാസ്തവ പറയുന്നു.

Read Also : ‘കീവിലെ പ്രേതം?’ : 6 റഷ്യൻ വിമാനങ്ങൾ വെടിവെച്ചിട്ട അജ്ഞാത ഉക്രൈൻ വിമാനം

‘നിങ്ങളുടെ ജീവിതത്തില്‍ ഒരിക്കലും മുന്നോട്ട് പോക്ക് സാദ്ധ്യമല്ലെന്ന ഘട്ടം വരുമ്പോള്‍ ഈ ദിനം ഓര്‍ക്കണം. യുക്രെയ്നില്‍ നിന്നുള്ള ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി രാപ്പകല്‍ ഭേദമില്ലാതെ കേന്ദ്രസര്‍ക്കാര്‍ അതിനുള്ള ശ്രമത്തിലാണ്’ , അദ്ദേഹം പറഞ്ഞു.

‘ഇനി ഒരു മുന്നോട്ട് പോക്കില്ലെന്ന് ജീവിതത്തില്‍ തോന്നിയാല്‍ എല്ലാവരും ഈ ദിനം ഓര്‍ക്കണം. ഫെബ്രുവരി 26. അതോടെ എല്ലാം ശരിയാകും’, രാഹുല്‍ ശ്രീവാസ്തവ വ്യക്തമാക്കി.

വീട്ടിലേക്ക് എത്താനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് നിങ്ങള്‍ ഇപ്പോള്‍. നിങ്ങളുടെ കുടുംബവും കൂട്ടുകാരും നിങ്ങളെ സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുകയാണ്. നിങ്ങളെക്കാണുമ്പോള്‍ അവര്‍ കെട്ടിപ്പിടിക്കും. നിങ്ങളും. എന്നാല്‍ ഈ വേളയില്‍ യുക്രെയ്നില്‍ കുടുങ്ങിക്കിടക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളെ വിസ്മരിക്കരുത്. അവരോട് സംസാരിക്കുമ്പോള്‍ സമാധാനമായിരിക്കാന്‍ ആവശ്യപ്പെടണം. കേന്ദ്രസര്‍ക്കാര്‍ അവര്‍ക്കൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button