ThrissurLatest NewsKeralaNattuvarthaNews

തനിച്ച്‌ താമസിക്കുന്ന വീട്ടമ്മയെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

പത്തുകുടി പടിഞ്ഞാറേത്തല നബീസ(62)യെയാണ് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്

തൃശൂർ : വീട്ടമ്മയെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പത്തുകുടി പടിഞ്ഞാറേത്തല നബീസ(62)യെയാണ് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയാണ് സംഭവം.

തനിച്ച് താമസിക്കുന്ന നബീസയെ അയല്‍വാസികളാണ് വീടിനു പുറകില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളില്‍ ടി.വി. പ്രവര്‍ത്തിക്കുകയും നബീസയെ പുറത്തേയ്ക്ക് കാണാതിരിക്കുകയും ചെയ്തതോടെ നടത്തിയ അന്വേഷണത്തിലാണ് വീടിനു പുറകില്‍ വീണ് കിടക്കുന്നത് കണ്ടത്.

Read Also : ഇന്ത്യയുടെ പിന്തുണ തേടി യുക്രെയ്ന്‍, സെലന്‍സ്‌കി മോദിയെ ഫോണില്‍ വിളിച്ചു : യുഎന്നില്‍ പിന്തുണ വേണമെന്ന് അഭ്യര്‍ത്ഥന

രക്ഷിക്കാനെത്തിയവര്‍ക്കും ചെറിയ തോതില്‍ ഷോക്കേറ്റു. ചേലക്കര പൊലീസും വൈദ്യുതി സെക്ഷന്‍ ഓഫീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. സഹോദരങ്ങള്‍: ബീവാത്തുമ്മ, പരേതനായ അബ്ദുള്‍ റഹ്‌മാന്‍, പരേതനായ ഹനീഫ.

shortlink

Related Articles

Post Your Comments

Related Articles


Back to top button