ErnakulamKeralaNattuvarthaLatest NewsNews

10 രൂ​പ ഷ​വ​ര്‍​മ്മ​യ്ക്ക് കൂ​ടു​ത​ല്‍ വാ​ങ്ങി​യത് കലാശിച്ചത് അ​ടി​പി​ടി​യി​ലും ക​ത്തി​ക്കു​ത്തി​ലും:യുവാക്കൾ പിടിയിൽ

ആ​വ​ണം​കോ​ട് സ്വ​ദേ​ശി​ക​ളാ​യ ആ​ല​ക്ക​ട കി​ര​ണ്‍(25), ചെ​റു​കു​ളം നി​ഥി​ന്‍(27), അ​ണി​യ​ങ്ക​ര വി​ഷ്ണു(24) എ​ന്നി​വ​രെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

കൊ​ച്ചി: ഷ​വ​ര്‍​മ്മ​യ്ക്ക് 10 രൂ​പ കൂ​ടു​ത​ല്‍ വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്കത്തിനിടെ കത്തിക്കുത്തുണ്ടായ സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ആ​വ​ണം​കോ​ട് സ്വ​ദേ​ശി​ക​ളാ​യ ആ​ല​ക്ക​ട കി​ര​ണ്‍(25), ചെ​റു​കു​ളം നി​ഥി​ന്‍(27), അ​ണി​യ​ങ്ക​ര വി​ഷ്ണു(24) എ​ന്നി​വ​രെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​ണ് കേസിനാസ്പദമായ സംഭവം. കൊ​ച്ചി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മു​ള്ള റ​സ്റ്റോറ​ന്‍റി​ല്‍ ആണ് അ​ക്ര​മം ന​ട​ന്ന​ത്. ക​ട​യി​ല്‍ 30,000ത്തി​ലേ​റെ രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​ട​യു​ട​മ പ​റ​ഞ്ഞു.

Read Also : റഷ്യൻ അധിനിവേശം തടയുന്നതും സമാധാനം പുലരുന്നതുമാണ് ലക്ഷ്യം, പ്രതീക്ഷ കൈവിടില്ല: അന്റോണിയോ ഗുട്ടറസ്

യുവാക്കളുടെ ആക്രമണത്തിൽ ക​ട​യു​ട​മ അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍, മ​ക്ക​ളാ​യ മു​ഹ​മ്മ​ദ് റം​ഷാ​ദ്, യാ​സ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ് റം​ഷാ​ദ് അ​ങ്ക​മാ​ലി ലി​റ്റി​ല്‍ ഫ്ള​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക​ളെ ശ്രീ​ഭൂ​ത​പു​ര​ത്തെ പ്ര​വ​ര്‍​ത്തി​ക്കാ​ത്ത ഇ​ഷ്ടി​ക​ക്ക​ള​ത്തി​ല്‍ നി​ന്നും ക​പ്പ​ത്തോ​ട്ട​ത്തി​ല്‍ നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​വ​ര്‍​ക്കെ​തി​രെ വേ​റെ​യും കേ​സു​ക​ളു​ണ്ടെ​ന്ന് പൊ​ലീ​സ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button