Latest NewsNewsIndia

യൂട്യൂബ് നോക്കി ലിംഗമാറ്റ ശസ്ത്രക്രിയ: യുവാവിന് ദാരുണാന്ത്യം

ഹൈദരാബാദ്: യൂട്യൂബ് നോക്കി ലോഡ്ജില്‍വെച്ച് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനിടെ അമിതരക്തസ്രാവമുണ്ടായി യുവാവ് മരിച്ചു. ആന്ധ്രപ്രദേശിലെ പ്രകാശം സ്വദേശിയായ ശ്രീനാഥാ(28)ണ് നെല്ലൂരിലെ ലോഡ്ജില്‍വെച്ച് ദാരുണമായി മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന് ശസ്ത്രക്രിയ നടത്തിയ രണ്ട് ഫാര്‍മസി വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ബിഫാം വിദ്യാര്‍ഥികളായ മസ്താന്‍, ജീവ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

വ്യാഴാഴ്ച ലോഡ്ജ് ജീവനക്കാരാണ് ശ്രീനാഥിനെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ലിംഗമാറ്റ ശസ്ത്രക്രിയക്കിടെയാണ് യുവാവിന്റെ മരണം സംഭവിച്ചതെന്നും ഫാര്‍മസി വിദ്യാര്‍ഥികളാണ് ലോഡ്ജ് മുറിയില്‍വെച്ച് ശസ്ത്രക്രിയ നടത്തിയതെന്നും കണ്ടെത്തുകയായിരുന്നു.

ഭാര്യയുമായുള്ള ബന്ധം ഉപേക്ഷിച്ച ശ്രീനാഥ്‌ ഒറ്റയ്ക്കായിരുന്നു താമസം. ഹൈദരാബാദില്‍ ജോലിചെയ്തിരുന്ന ഇയാള്‍ അടുത്തിടെയാണ് ബി.ഫാം വിദ്യാര്‍ഥികളായ മസ്താനെയും ജീവയെയും പരിചയപ്പെട്ടത്. തുടര്‍ന്ന് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനുള്ള തന്റെ ആഗ്രഹം ഇവരോട് വ്യക്തമാക്കുകയായിരുന്നു. മുംബൈയില്‍ പോയി ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനായിരുന്നു ശ്രീകാന്തിന്റെ തീരുമാനം. എന്നാല്‍ കുറഞ്ഞ ചെലവില്‍ തങ്ങള്‍ ശസ്ത്രക്രിയ നടത്താമെന്ന് പറഞഞ ബിഫാം വിദ്യാര്‍ഥികള്‍ ഇതില്‍നിന്ന് ശ്രീനാഥിനെ പിന്തിരിപ്പിക്കുകയായിരുന്നു.

രാജ്യത്തിനായി പോരാടുന്ന സൈനികർക്കായി രക്തം ദാനം ചെയ്യാൻ തയ്യാറായി ഉക്രൈൻ പൗരന്മാർ

ശസ്ത്രക്രിയ നടത്താനായി ശ്രീനാഥും വിദ്യാര്‍ഥികളും നെല്ലൂരിലെ ലോഡ്ജില്‍ മുറിയെടുത്തു. തുടര്‍ന്ന് യൂട്യൂബ് വീഡിയോ നോക്കി വിദ്യാര്‍ഥികള്‍ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ അമിത രക്തസ്രാവമുണ്ടായി ശ്രീനാഥ്‌ മരണപ്പെടുകയായിരുന്നു. യുവാവിന് അമിതമായ അളവില്‍ വേദനസംഹാരി നല്‍കിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button