KeralaLatest NewsNewsInternational

അണ്വാവായുധ വിഭാഗങ്ങളോട് പുടിന്റെ നിർദ്ദേശം : യുദ്ധം ഗതിമാറുന്നു

റഷ്യൻ ആണവ പ്രതിരോധ സേനയ്ക്ക് വ്ലാഡിമർ പുടിൻ അതീവ ജാഗ്രതാ നിർദേശം നൽകി. ഉന്നത നാറ്റോ ഉദ്യോഗസ്ഥരുടെ നീക്കങ്ങൾക്ക്‌ മറുപടി നൽകാണ് ഒരുങ്ങുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിരോധ മന്ത്രി സെർജി ഷോയിഗു, ചീഫ് ഓഫ് സ്റ്റാഫ് വലേരി ജെറാസിമോവ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രസിഡന്റ് പുടിൻ പ്രതിരോധ സേനയ്ക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയത്.

‘പാശ്ചാത്യ രാജ്യങ്ങൾ സാമ്പത്തിക മേഖലയിൽ മാത്രമല്ല നമ്മുടെ രാജ്യത്തിനെതിരെ സൗഹൃദപരമല്ലാത്ത നടപടികളാണ് സ്വീകരിക്കുന്നത്. എല്ലാവർക്കും നന്നായി അറിയാവുന്ന അണ്വാവായുധ ഉപരോധങ്ങളെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. മുൻനിര നാറ്റോ രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും നമ്മുടെ രാജ്യത്തിനെതിരെ ആക്രമണാത്മക പ്രസ്താവനകൾ നടത്തുന്നു ‘,പുടിൻ പറഞ്ഞു.

റഷ്യയുടെ പ്രതിരോധ ശക്തികളിൽ ആണവവും പരമ്പരാഗതവുമായ വിവിധ തന്ത്രപ്രധാനമായ ആയുധങ്ങൾ ഉൾപ്പെടുന്നുണ്ട്. അത് പ്രതിരോധത്തിനും ആക്രമണത്തിനും ഒരുപോലെ ഉപയോഗിക്കാനാകും. റഷ്യയുടെ സൈനിക നിർവചനം ശേഷി അനുസരിച്ചു റഷ്യയ്ക്കും അതിന്റെ സഖ്യകക്ഷികൾക്കുമെതിരായ ആക്രമണം തടയുന്നതിനും ആണവായുധങ്ങൾ ഉപയോഗിച്ചുള്ള യുദ്ധം ഉൾപ്പെടെയുള്ള ആക്രമണകാരിയെ പരാജയപ്പെടുത്തുന്നതിനും’ വേണ്ടിയാണ് സൈന്യം രൂപകൽപ്പന ചെയ്തിരിക്കുന്നത്. യുദ്ധം ഗതിമാറുന്നതായാണ് പുടിൻ നൽകുന്ന സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button