KeralaLatest NewsNews

മലയാളികളെ തിരികെ കൊണ്ടുവരാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടല്‍ നടത്തുകയാണ്: 12 പേർ ചെന്നൈ വഴിയെത്തുമെന്ന് ശിവന്‍കുട്ടി

നയതന്ത്ര വിദഗ്ധന്‍ വേണു രാജാമണിയുടെ ഇടപെടല്‍ വലുതാണ്.

തിരുവനന്തപുരം: റഷ്യ- യുക്രൈൻ സംഘർഷാവസ്ഥ തുടരുമ്പോൾ നിർണായക നീക്കവുമായി കേരള സർക്കാർ. യുക്രൈനില്‍ കുടുങ്ങിയ മലയാളികളെ തിരികെ കൊണ്ടുവരുന്നതിനായി മുഖ്യമന്ത്രി നേരിട്ട് ഇടപെടല്‍ നടത്തുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.12 മലയാളികൾ ഇന്ന് ചെന്നൈ വഴി വരുമെന്നും വിമാനത്താവളത്തിലെ ഒരുക്കങ്ങള്‍ പൂർത്തിയായിയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Read Also: പുരുഷന്മാര്‍ പോരാടുന്നത് പോലെ സ്ത്രീകളും പോരാടണം: കയ്യിൽ തോക്കുമേന്തി യുക്രെയിന്‍ എം.പി

‘വിമാനത്താവളത്തിലെ ക്രമീകരണങ്ങൾ ജില്ലാ കളക്ടർമാർക്ക് നൽകി. നയതന്ത്ര വിദഗ്ധന്‍ വേണു രാജാമണിയുടെ ഇടപെടല്‍ വലുതാണ്. വിദ്യാർത്ഥികൾ ഉൾപ്പടെ മുഴുവൻ മലയാളികളെയും എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ’- ശിവന്‍കുട്ടി പറഞ്ഞു. യുക്രൈനിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥി സ്വാതി രാജിന്റെ വീട് മന്ത്രി സന്ദര്‍ശിച്ചതിന് പിന്നാലെയാണ് പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button