ThrissurKeralaNattuvarthaLatest NewsNews

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു : യുവാക്കള്‍ പിടിയിൽ

അയ്യന്തോള്‍ തൃക്കുമാരംകുടം അമ്പാടിവീട്ടില്‍ രാഹുല്‍ (20), കൂര്‍ക്കഞ്ചേരി വടൂക്കര ചേലൂക്കാരന്‍വീട്ടില്‍ ആഷിഖ് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ പ്രലോഭിപ്പിച്ച്‌ കാറില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ യുവാക്കള്‍ അറസ്റ്റില്‍. അയ്യന്തോള്‍ തൃക്കുമാരംകുടം അമ്പാടിവീട്ടില്‍ രാഹുല്‍ (20), കൂര്‍ക്കഞ്ചേരി വടൂക്കര ചേലൂക്കാരന്‍വീട്ടില്‍ ആഷിഖ് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പോക്സോ നിയമപ്രകാരം ആണ് കേസെടുത്തിരിക്കുന്നത്. നെടുപുഴ പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച രാവിലെ കാറുമായി കാത്തുനിന്ന യുവാക്കള്‍ രണ്ട് വിദ്യാര്‍ത്ഥിനികളെ കാറില്‍ കയറ്റിപ്പോകുന്നതിനിടയില്‍ അയ്യന്തോള്‍ തൃക്കുമാരംകുടം ഭാഗത്തുവെച്ച്‌ പൊലീസ് പിടിയിലാകുകയായിരുന്നു.

Read Also : വിശാലമായ ഇൻഡിക്ക കാറിൽ ഡ്രൈവറെ കൂടാതെ വെറും 6 യാത്രക്കാരും ലഗേജും മാത്രം: സുഖമായി യാത്രചെയ്യൂയെന്ന് ശ്രീജിത്ത് പണിക്കർ

കുട്ടികളെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോള്‍ ഒന്നാംപ്രതി രാഹുലിന്റെ വീട്ടില്‍ വെച്ച്‌ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമാവുകയായിരുന്നു.

തൃശ്ശൂര്‍ എ.സി.പി. വി.കെ. രാജുവിന്റെ നിര്‍ദേശപ്രകാരം നെടുപുഴ എസ്.എച്ച്‌.ഒ. ടി.ജി. ദിലീപ്, സബ് ഇന്‍സ്പെക്ടര്‍ കെ. അനുദാസ്, ഗ്രേഡ് എസ്‌ഐ.മാരായ അനില്‍, പൗലോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button