KannurKeralaNattuvarthaLatest NewsNews

ഹരിദാസ് വധക്കേസ്: മൂന്ന് പേർ കൂടി പിടിയിൽ, ഹരിദാസ് കൊല്ലപ്പെട്ടത് നാലാം ശ്രമത്തിലെന്ന് പൊലീസ്

ആദ്യത്തെ മൂന്ന് തവണ അക്രമം നടത്താൻ ഒത്തുകൂടിയവരെ പ്രതികളാക്കി പൊലീസ് കൊലപാതക ഗൂഢാലോചനയ്ക്ക് പുതിയ കേസ് രജിസ്റ്റർ ചെയ്യും.

കണ്ണൂ‍ർ: സി.പി.എം പ്രവർത്തകൻ പുന്നോൽ ഹരിദാസൻ്റെ കൊലപാതകത്തിൽ മൂന്ന് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രജിത്ത്, പ്രതീഷ്, ദിനേശ് എന്നിവരെയാണ് സംഭവത്തിൽ അന്വേഷണസംഘം ഇന്ന് കസ്റ്റഡിയിൽ എടുത്തത്. കൊലപാതകം നടന്ന ദിവസം തന്നെ പൊലീസ് ഏഴ് പേരെ കസ്റ്റഡിയിൽ എടുക്കുകയും, ഗൂഢാലോചനക്കുറ്റം ചുമത്തി നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Also read: പ്രായപരിധിയിൽ ഇളവ് വേണ്ട: സംസ്ഥാന സമിതിയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയെന്ന് ജി. സുധാകരൻ

രണ്ട് ബൈക്കുകളിലായി എത്തിയ നാലം​ഗ സംഘമാണ് കൊലപാതകം നടത്തിയത് എന്നാണ് പൊലീസ് കരുതിയിരുന്നത്. എന്നാൽ, നാല് അല്ല, ആറ് പേരാണ് അക്രമം നടത്തിയതെന്ന് പൊലീസ് ഇപ്പോൾ കണ്ടെത്തിയിരിക്കുകയാണ്. രണ്ട് ബൈക്കുകളിലായി നാല് പേ‍ർ എത്തിയത് കൂടാതെ, ഇവ‍ർക്ക് ഒത്താശയുമായി രണ്ട് പേ‍ർ കൂടി സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഹരിദാസനെ വധിക്കാൻ നാല് തവണ ശ്രമം നടന്നതായും, നാലാമത്തെ ശ്രമത്തിലാണ് പ്രതികൾക്ക് ഹരിദാസനെ വധിക്കാൻ കഴിഞ്ഞതെന്നും അന്വേഷണസംഘം അറിയിച്ചു. ആദ്യത്തെ മൂന്ന് തവണ അക്രമം നടത്താൻ ഒത്തുകൂടിയവരെ പ്രതികളാക്കി പൊലീസ് കൊലപാതക ഗൂഢാലോചനയ്ക്ക് പുതിയ കേസ് രജിസ്റ്റർ ചെയ്യും. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മറ്റു ചിലർ കൂടി ഇനി പിടിയിലാകുമെന്ന് പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button