IdukkiLatest NewsKeralaNattuvarthaNews

ബസിനുള്ളില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം : 61കാരൻ പിടിയിൽ

സത്രം സ്വദേശി ബാബുവാണ് പിടിയിലായത്

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ബസിനുള്ളില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിൽ 61കാരന്‍ അറസ്റ്റിൽ. സത്രം സ്വദേശി ബാബുവാണ് പിടിയിലായത്. നാട്ടുകാർ ആണ് ഇയാളെ കയ്യോടെ പിടികൂടി പൊലീസിൽ ഏല്‍പ്പിച്ചത്.

വണ്ടിപ്പെരിയാറില്‍ നിന്നും സത്രത്തിലേക്ക് പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസില്‍ ആണ് സംഭവം. ബസിൽ സ്‌കൂള്‍ കുട്ടികള്‍ അടക്കം നിരവധി ആളുകളാണ് ഉണ്ടായിരുന്നത്. ഈ സമയം ബസിലുണ്ടായിരുന്ന ബാബു ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയുടെ സ്‌കൂള്‍ ബാഗ് വാങ്ങി കയ്യില്‍ വെക്കുകയും തുടര്‍ന്ന്, വാഹനം നിര്‍ത്തി കുട്ടി ഇറങ്ങാൻ നേരം ബാഗ് കൊടുക്കുന്നതിനിടെ കുട്ടിയുടെ സ്വകാര്യഭാഗത്ത് ബാബു സ്പര്‍ശിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Read Also : കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി പിണറായി വിജയൻ, ഏറ്റവും മികച്ച ഉദ്യോഗസ്ഥൻ എം.ശിവശങ്കര്‍: ടീക്കാറാം മീണ‍

കുട്ടി ബസിലുണ്ടായിരുന്ന അമ്മയെ വിവരം അറിയിച്ചു. തുടർന്ന്, അമ്മയാണ് ബസിലെ യാത്രക്കാരെ വിവരം അറിയിച്ചത്. യാത്രക്കാര്‍ ഇയാളെ മര്‍ദ്ദിച്ചു. പിന്നീട് വണ്ടിപ്പെരിയാര്‍ പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button