Latest NewsFootballNewsInternationalSports

അടുത്ത തലമുറയ്ക്ക് വേണ്ടിയും ഈ സുന്ദരമായ ലോകം വേണം, ലോകത്ത് സമാധാനം പുലരാന്‍ പ്രാര്‍ത്ഥിക്കുന്നു: റൊണാൾഡോ

മാഞ്ചസ്റ്റർ: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ, സമാധാന സന്ദേശവുമായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അടുത്ത തലമുറയ്ക്ക് വേണ്ടിയും ഈ സുന്ദരമായ ലോകം വേണമെന്നും ലോകത്ത് സമാധാനം പുലരാന്‍ പ്രാര്‍ത്ഥിക്കുന്നതായും താരം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. റഷ്യയ്‌ക്കെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ശക്തമായ പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് റൊണാൾഡോ പരസ്യമായ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്.

2013 മുതല്‍ ക്ലബിന്റെ പ്രമുഖ സ്‌പോണ്‍സര്‍മാരിലൊരാളായ റഷ്യന്‍ എയർലൈൻ എയറോഫ്ലോട്ടുമായുള്ള പങ്കാളിത്തം കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വേണ്ടെന്ന് വെച്ചിരുന്നു. ഏതാണ്ട് നാല്‍പതു മില്യണ്‍ യൂറോ മൂല്യമുള്ള ഡീലാണ് റഷ്യക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പിന്‍വലിച്ചത്.

Read Also:- ബഫൺ പാര്‍മമായുള്ള കരാർ നീട്ടി

അതേസമയം, നിരവധി രാജങ്ങളാണ് റഷ്യയുമായി കളിക്കാനില്ലെന്ന നിലപാട് എടുത്തിരിക്കുന്നത്. ലോകകപ്പ് യോഗ്യത പ്ലേ ഓഫിൽ റഷ്യയുമായിട്ടുള്ള മത്സരത്തില്‍ തങ്ങള്‍ പങ്കെടുക്കില്ലെന്ന് പോളണ്ട് ഫുട്‌ബോള്‍ ടീം അറിയിച്ചിരുന്നു. പിന്നാലെ, യുദ്ധം നിര്‍ത്താതെ റഷ്യയുമായി ഇനി ഒരു മത്സരവും കളിക്കില്ലെന്ന് നിലപാടിലാണ് ഇംഗ്ലണ്ടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button