Latest NewsIndiaNews

കാശിയിൽ ക്ഷേത്ര ശ്രീകോവില്‍ സ്വര്‍ണം പൂശാന്‍ മോദിയുടെ അമ്മയുടെ ഭാരത്തിന് തുല്യമായ സ്വര്‍ണം വ്യവസായി സംഭാവനയായി നൽകി

കഴിഞ്ഞ ദിവസം, നരേന്ദ്ര മോദി ക്ഷേത്രം സന്ദര്‍ശിച്ചപ്പോഴാണ് ശ്രീകോവിലില്‍ സ്വര്‍ണം പൂശിയ വിവരം അറിഞ്ഞത്.

വാരാണസി: കാശി വിശ്വനാഥ ക്ഷേത്ര ശ്രീകോവിലിന്റെ ഉള്‍ഭാഗം അലങ്കരിക്കാന്‍ ദക്ഷിണേന്ത്യന്‍ വ്യവസായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാ ബെന്നിന്റെ ഭാരത്തിന് തുല്യമായി സ്വര്‍ണം സംഭാവന നല്‍കി. ക്ഷേത്രത്തിനായി ഇയാള്‍ മൊത്തത്തിൽ 60 കിലോ സ്വര്‍ണമാണ് സംഭാവന നല്‍കിയത്. ഇതില്‍ 37 കിലോയാണ് ശ്രീകോവിലില്‍ സ്വർണം പൂശാൻ ഉപയോഗിച്ചത്. കഴിഞ്ഞ ദിവസം, നരേന്ദ്ര മോദി ക്ഷേത്രം സന്ദര്‍ശിച്ചപ്പോഴാണ് ശ്രീകോവിലില്‍ സ്വര്‍ണം പൂശിയ വിവരം അറിഞ്ഞത്.

Also read: മയക്കുമരുന്നും പണവും അടിച്ചുമാറ്റി ആത്മഹത്യാ നാടകം നടത്തി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പൊലീസുകാരൻ പിടിയിൽ

ശ്രീകോവിലിന്റെ ഉള്‍വശത്ത് പൂശാന്‍ ഉപയോഗിച്ച സ്വര്‍ണത്തിന്റെ തൂക്കം അടുത്തിടെ 100 വയസ്സ് തികച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാ ബെന്നിന്റെ ഭാരത്തിന് തുല്യമാണെന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. സ്വർണം സംഭാവന ചെയ്ത വ്യവസായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ബാക്കിയുള്ള 23 കിലോ സ്വർണം താഴികക്കുടത്തിന്റെ താഴത്തെ ഭാഗം പൊതിയാന്‍ ഉപയോഗിക്കുമെന്ന് വാരാണസി ഡിവിഷണല്‍ കമ്മീഷണര്‍ ദീപക് അഗര്‍വാള്‍ വ്യക്തമാക്കി.

പതിനെട്ടാം നൂറ്റാണ്ടിന് ശേഷം സ്വര്‍ണം ഉപയോഗിച്ച് ക്ഷേത്രത്തില്‍ നടത്തുന്ന പ്രധാന പ്രവൃത്തിയാണിത്. മുഗള്‍ കാലഘട്ടത്തില്‍ കേടുപാടുകള്‍ സംഭവിച്ച ക്ഷേത്രം, 1777 ല്‍ ഇന്‍ഡോറിലെ മറാത്ത രാജവംശത്തിലെ ഹോള്‍ക്കര്‍ രാജ്ഞി മഹാറാണി അഹല്യഭായ് ആണ് പുനര്‍നിര്‍മ്മിച്ചത്. പിന്നീട്, ക്ഷേത്രത്തിന്റെ രണ്ട് താഴികക്കുടങ്ങള്‍ സ്വര്‍ണംകൊണ്ട് പൊതിയാനായി പഞ്ചാബിലെ മഹാരാജ രഞ്ജിത് സിംഗ് ഒരു ടണ്‍ സ്വര്‍ണം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button