KeralaLatest NewsNews

വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനം: വീട്ടിലെത്താന്‍ വാഹനസൗകര്യം ഒരുക്കി സര്‍ക്കാര്‍

തിരുവനന്തപുരം: രക്ഷാദൗത്യത്തിലൂടെ യുക്രൈനില്‍ നിന്നും ഡല്‍ഹിയില്‍ എത്തിച്ച വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനം ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. യുദ്ധം രൂക്ഷമായ യുക്രൈന്റെ കിഴക്കന്‍ മേഖലയില്‍ കുടുങ്ങിയ മലയാളികളുടെ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിനും യുക്രൈനിലെ ഇന്ത്യന്‍ എംബസിക്കും കൈമാറിയെന്നും മുഖ്യമന്ത്രി അറിയിച്ചു. തിരിച്ചെത്തുന്നവരെ സ്വീകരിക്കുന്നതിനായി മുംബൈയിലും ഡല്‍ഹിയിലും നോര്‍ക്ക ഉദ്യോഗസ്ഥ സംഘം 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

Read Also  :  രണ്ടര വയസ്സുകാരിക്ക് ക്രൂരമർദ്ദനമേറ്റ സംഭവം: കുഞ്ഞ് നേരിട്ടത് ബാറ്റേർഡ് ഓർ ഷേക്കൻ ബേബി സിൻഡ്രോം ആണെന്ന് ഡോക്ടർമാർ

കുറിപ്പിന്റെ പൂർണരൂപം :

യുദ്ധം രൂക്ഷമായ യുക്രൈന്റെ കിഴക്കന്‍ മേഖലയില്‍ കുടുങ്ങിയ മലയാളികളുടെ വിവരങ്ങള്‍ വിദേശകാര്യമന്ത്രാലയത്തിനും യുക്രൈനിലെ ഇന്ത്യന്‍ എംബസിക്കും കൈമാറി. 3500ലേറെ പേര്‍ ഇതിനകം ഓണ്‍ലൈനായും അല്ലാതെയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നോര്‍ക്ക റൂട്ട്‌സ് ആസ്ഥാനത്ത് 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്.

Read Also  :   ‘മുല്ല പൂവ് നാളെ ഇവിടെ തന്നെ കാണണം, പൊയ്ക്കളയരുത്’:ഭീഷ്മപർവ്വം 8 നിലയിൽ പൊട്ടുമെന്ന് പറഞ്ഞയാൾക്ക് മാല പാർവതിയുടെ മറുപടി

തിരിച്ചെത്തുന്നവരെ സ്വീകരിക്കാന്‍ മുംബൈയിലും ഡെല്‍ഹിയിലും നോര്‍ക്ക ഉദ്യോഗസ്ഥ സംഘം 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും നോര്‍ക്ക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുക്രൈനിൽ നിന്നും ഡെൽഹിയിയിൽ എത്തിച്ചേർന്ന 180 വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ ചാർട്ടേഡ് ഫ്ലൈറ്റ് സൗകര്യം ഏർപ്പെടുത്തി. വൈകുന്നേരം നാലിന് പുറപ്പെടുന്ന എയർ ഏഷ്യയുടെ ചാർട്ടേഡ് ഫ്ലൈറ്റിൽ ഇവരെ സൗജന്യമായി കൊച്ചിയിലെത്തിക്കും.
കൊച്ചിയില്‍ ഇറങ്ങുന്ന വിദ്യാര്‍ത്ഥികളെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ എത്തിക്കാനുള്ള വാഹന സൗകര്യവും നോര്‍ക്ക ഒരുക്കും. തിരുവന്തപുരത്തേക്കും കാസര്‍ഗോട്ടേക്കും പോകുന്നതിനുള്ള ബസ്സുകള്‍ സജ്ജമാക്കിക്കഴിഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button