Latest NewsNewsInternational

പാകിസ്ഥാനില്‍ വന്‍സ്‌ഫോടനം : മൂന്ന് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഉണ്ടായ വന്‍സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. പാകിസ്ഥാനിലെ ക്വറ്റയിലാണ് സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

Read Also : വീടിന്റെ ഭിത്തിയില്‍ ചുവന്ന അടയാള ചിഹ്നം : ദുരൂഹതയെന്ന് പൊലീസ്

ക്വറ്റയിലെ ഫാത്തിമ ജിന്ന റോഡിലാണ് സംഭവം. ജനസാന്ദ്രതയേറിയ വാണിജ്യ മേഖലയിലാണ് സ്‌ഫോടനം ഉണ്ടായത്. നിരവധി വാഹനങ്ങളും, കടകളും കത്തി നശിച്ചു. സ്‌ഫോടനം നടന്നയുടന്‍ രക്ഷാപ്രവര്‍ത്തകരും സുരക്ഷാ സംഘങ്ങളും സ്ഥലത്തെത്തി. സൈന്യം പ്രദേശം വളയുകയും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. സ്ഥലത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു . ക്വറ്റ ഉള്‍പ്പെടെയുള്ള ബലൂചിസ്ഥാന്‍ മേഖല അതീവ ജാഗ്രതയിലാണെന്ന് അധികൃതര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button