Latest NewsSaudi ArabiaNewsInternationalGulf

റഷ്യ യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥ ചർച്ചക്ക് തയ്യാർ: പുടിനുമായി ടെലഫോണിൽ ബന്ധപ്പെട്ട് സൗദി കിരീടാവകാശി

ജിദ്ദ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ടെലഫോണിൽ സംസാരിച്ച് സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥത ചർച്ചക്ക് തയ്യാറാണെന്ന് അദ്ദേഹം പുടിനെ അറിയിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനും സുരക്ഷയും സ്ഥിരതയും കൈവരിക്കുന്ന ഒരു രാഷ്ട്രീയ പരിഹാരത്തിലേക്ക് നയിക്കുന്ന ശ്രമങ്ങൾക്കുള്ള പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു.

Read Also: 418 മലയാളികളെ സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ ഇന്നു കേരളത്തിലേക്കു കൊണ്ടുവരാൻ കഴിഞ്ഞു : മുഖ്യമന്ത്രി

യുക്രൈൻ വിഷയത്തിൽ പിന്തുണ തേടിയാണ് പുട്ടിൻ സൗദി കിരീടവകാശിയെ ഫോണിൽ ബന്ധപ്പെട്ടത്. പുടിനോട് സംസാരിക്കവെയാണ് അദ്ദേഹം വിഷയത്തിലെ നിലപാട് വ്യക്തമാക്കിയത്.

Read Also: ഉക്രൈനിൽ അവശേഷിക്കുന്നത് മൂവായിരത്തിൽ താഴെ ഇന്ത്യക്കാർ, നേപ്പാൾ, ബംഗ്ലാദേശ് പൗരന്മാരെയും രക്ഷപ്പെടുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button