Latest NewsKeralaNewsWomenLife Style

വനിതാ ദിനം: സ്ത്രീകൾക്ക് വേണ്ടി മാത്രം ഉല്ലാസ യാത്ര നടത്താനൊരുങ്ങി കെ.എസ്.ആർ.ടി.സി

പാലക്കാട്: അന്താരാഷ്ര വനിതാ ദിനത്തോടനുബന്ധിച്ച് പുതിയ പദ്ധതികളുമായി കെ.എസ്.ആർ.ടി.സി. മാർച്ച് എട്ടിനാണ് വനിതാ ദിനം. ഇത് ആഘോഷമാക്കുന്നതിനായി, സ്ത്രീകൾക്ക് വേണ്ടി മാത്രം ഉല്ലാസ യാത്ര നടത്താനൊരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി. ഒരു ദിവസം കൊണ്ട് പോയി വരാൻ സാധിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കാവും യാത്ര ഒരുക്കുക. അമ്മമാർക്കൊപ്പം കുട്ടികൾക്കും യാത്രയിൽ പങ്കുചേരാം.

മാർച്ച് എട്ടു മുതൽ 13 വരെയാണ് ‘സ്ത്രീകളുടെ ഉല്ലാസ യാത്ര’ കെ.എസ്.ആർ.ടി.സി പ്ലാൻ ചെയ്തിരിക്കുന്നത്. പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി, മലമ്പുഴ തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് പ്രധാനമായും പരിഗണനയിലുള്ളത്. ഇതിനൊപ്പം എറണാകുളത്തെ കപ്പൽ സന്ദർശനവും പരിഗണിക്കാൻ സാധ്യതയുണ്ട്. യാത്രയുടെ വിശദവിവരങ്ങൾ ഉടൻ തന്നെ കെ.എസ്.ആർ.ടി.സി പുറത്ത് വിടുന്നതായിരിക്കും.

ഇതിനൊപ്പം, സ്‌പോൺസർമാർ ലഭിക്കുകയാണെങ്കിൽ തൊഴിലുറപ്പു തൊഴിലാളികൾ, മറ്റു സ്ഥാപനങ്ങളിലെ അന്തേവാസികൾ എന്നിവരെയും സമാനമായ രീതിയിൽ യാത്രയ്ക്ക് കൊണ്ടുപോകാനും തീരുമാനിച്ചിട്ടുണ്ട്. സ്വന്തം നിലയ്ക്ക് ഉല്ലാസ യാത്ര പോകാൻ സാധിക്കാത്തവർക്കായാണ് പ്രധാനമായും ഇത്തരമൊരു യാത്ര സംഘടിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button