ThiruvananthapuramLatest NewsKeralaNattuvarthaNews

‘ഇതൊന്നും ടീവിയിൽ വരൂല്ലാ’: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രോസിക്കൂഷൻ വീഴ്ചകൾ ചൂണ്ടിക്കാട്ടി അഡ്വ ശ്രീജിത്ത്‌ പെരുമന

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ ശരിയായ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ പരാജയപ്പെട്ടു എന്ന് വിചാരണ കോടതി പറഞ്ഞതായി അഡ്വ ശ്രീജിത്ത്‌ പെരുമന. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അഡ്വ ശ്രീജിത്ത്‌ പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ദാ.. കാണൂ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രോസിക്കൂഷൻ ശുഷ്ക്കാന്തി
സ്പോയ്‌ലർ അലേർട്ട്
“ഇതൊന്നും ടീവില് വരൂല്ലാ ”
നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ ശരിയായ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ പരാജയപ്പെട്ടു എന്ന് വിചാരണ കോടതി.
“The Investigating Officer failed to file a proper report before the court”
ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിൽ ആരംഭിച്ച തുടർ അന്വേഷണം മാർച് 1 നു പൂർത്തിയാക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് നിർദേശം നൽകുന്നു.
റിപ്പോർട്ട് സമർപ്പിക്കുന്നില്ല മറിച്ച് 3 മാസം കൂടി സമയം ആവശ്യപ്പെട്ട് പ്രോസിക്കൂഷൻ റിപ്പോർട്ട് സമർപ്പിക്കുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടു പോകാൻ ശ്രമം : യുവാവ് അറസ്റ്റിൽ

റിപ്പോർട്ടിൽ എവിടെയും ഫെബ്രുവരി 1മുതൽ മാർച്ച് 1 വരെ നടത്തിയ തുടർ അന്വേഷണത്തിന്റെ ഒരു വിവരം പോലുമില്ല എന്ന് കോടതി കണ്ടെത്തുന്നു.
കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡ് നിയമവിരുദ്ധമായി ഉപയോഗപ്പെടുത്തി എന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിൽ പറയുന്നു.
കോടതി അനുവദിച്ച സമയത്ത് അന്വേഷണം നടത്തിയതിന്റെ യാതൊരു റിപ്പോർട്ടും കോടതിയിൽ സമർപ്പിക്കാത്ത സാഹചര്യത്തിൽ ബഹു സുപ്രീംകോടതി നിർദേശ പ്രകാരം കൂടുതൽ സമയം തുടരന്വേഷണത്തിന് സമയം നിശ്ചയിക്കാൻ സാധ്യമല്ല.
അന്വേഷണ ഉദ്യോഗസ്ഥൻ ശരിയായ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ പരാജയപ്പെട്ടു എന്ന് വിചാരണ കോടതി. അതുകൊണ്ടുതന്നെ തുടരന്വേഷണത്തിന്റെ ശരിയായ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് നിർദേശം നൽകുന്നു.
കൂടാതെ മെമ്മറി കാർഡ് അനധികൃതമായി ഉപയോഗിച്ചതിന്റെ അന്വേഷണ റിപ്പോർട്ട് സീൽ വെച്ച കവറിൽ നൽകണമെന്നും
മാർച്ച്‌ ഒന്നിന് തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം എന്നതും പ്രോസിക്കൂഷൻ അവഗണിക്കുന്നു. നടിക്ക് നീതി വാങ്ങിക്കാനുള്ള കുറച്ചു നാൾ മുൻപത്തെ പ്രോസിക്കൂഷൻ കഷ്ടപ്പാട് ഇങ്ങനെ

നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി നടപടികൾ അനുസരിക്കാതെ വിചാരണ കോടതിയിൽ പ്രോസിക്കൂഷന്റെയും പോലീസിന്റെയും മലക്കം മറച്ചിൽ.
പോലീസ് സൂപ്രണ്ടിന് കോടതി കാരണം കാണിക്കൽ നോട്ടീസ് അയച്ചു.
ഹൈക്കോടതി വിസ്തരിക്കാൻ അനുമതി നൽകിയ അഡീഷണൽ സാക്ഷി PW364 ക്ക്‌ സമൻസ് കൈമാറാൻ നൽകിയ നെടുമ്പാശേരി SHO സമൻസ് എക്‌സിക്കൂട്ട് ചെയ്തില്ല. തുടർന്ന് പോലീസ് സൂപ്രണ്ടിലൂടെ സമൻസ് അയച്ചെങ്കിലും എസ്പി സമൻസ് വീണ്ടും നെടുമ്പാശേരി SHO ക്ക്‌ അയച്ചു. അതും എക്‌സിക്കൂട്ട് ചെയ്തില്ല. SHO സമൻസ് എക്‌സിക്കൂട്ട് ചെയ്യാത്തതുകൊണ്ടാണ് എസ്പിക്ക് കോടതി സമൻസ് കൈമാറിയത് എന്നാൽ എസ്പി അതേ സമൻസ് വീണ്ടും SHO ക്ക്‌ കൈമാറിയത് എന്തടിസ്ഥാനത്തിലാണ് എന്ന് കോടതി ചോദിച്ചു.

ടീച്ചർ തല്ലുന്നു,അറസ്റ്റ് ചെയ്യണം: പരാതിയുമായി രണ്ടാം ക്ലാസുകാരൻ പോലീസ് സ്റ്റേഷനിൽ

തുടർന്ന് കോടതി ഉത്തരവ് പാലിക്കാത്ത പോലീസ് മേധാവി വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചു. നിരവധി പ്രാവശ്യം സമൻസ് അയച്ചിട്ടും സാക്ഷിക്ക് കൈമാറാൻ പോലീസ് പരാജയപ്പെട്ടു എന്ന് കോടതി വിലയിരുത്തി.
കൂടാതെ അസാധാരണാമംവിധം സാക്ഷിക്കുള്ള സമൻസ് എക്‌സിക്കൂട്ട് ചെയ്യാൻ DGP ക്ക്‌ കോടതി നിർദേശം നൽകി. 05.02.22 ന് സാക്ഷിയെ ഹാജരാക്കാൻ നിർദേശം. സാക്ഷി വിസ്താരം പൂർത്തിയാക്കാൻ ഹൈക്കോടതി അനുവദിച്ച സമയം 07.02.22 ആണ്‌.

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കിടെ പ്രോസിക്കൂഷന്റെ അപഹാസ്യമായ വീഴ്ച
DGP അന്വേഷിച്ചിട്ടും പ്രോസിക്കൂഷൻ സാക്ഷിയെ കണ്ടെത്താൻ സാധിച്ചില്ല
പ്രോസിക്കൂഷന്റെ ഹർജ്ജി പരിഗണിച്ച് ബഹുമാനപ്പെട്ട ഹൈക്കോടതി വിസ്തരിക്കാൻ അനുവദിച്ച അഡീഷണൽ സാക്ഷികളെ വിചാരണ കോടതിയിൽ ഹാജരാക്കാൻ പ്രോസിക്കൂഷൻ പരാജയപ്പെട്ടു. ഒടുവിൽ വിചാരണ കോടതി സാക്ഷികൾക്ക് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. പ്രോസികൂഷൻ അഡീഷണൽ സാക്ഷിയായി വിസ്തരിക്കേണ്ട CW 364 സാക്ഷിക്ക് സംസ്ഥാന പോലീസ് മേധാവിയിലൂടെ (DGP) സമൻസ് നൽകിയിട്ടും സാക്ഷിയെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് DGP റിപ്പോർട്ട് നൽകി.
സാക്ഷി വിസ്തരത്തിന് അനുവദിച്ച അവസാന ദിവസമായ 07.02.22നും സാക്ഷികളെ ഹാജരാക്കാൻ സാധിച്ചിട്ടില്ല എന്നത് അങ്ങേയറ്റം അപമാനകരമാണ്.

ബിഎസ്പിയുടെ നേതൃത്വത്തില്‍ യുപിയിൽ ഉരുക്ക് ഗവണ്‍മെന്റ് രൂപീകരിക്കും: മായാവതി

നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് വിചാരണ കോടതിയുടെ താക്കീതും, മുന്നറിയിപ്പും നടി ആക്രമിക്കപ്പെട്ട കേസിൽ ഇൻ ക്യാമറ വിചാരണയാണ് നടക്കുന്നതെന്നും അതിനാൽത്തന്നെ തുടരന്വേഷണത്തിന്റെ അവസാനം വരെ രഹസ്യ സ്വഭാവത്തോടെയായിരിക്കണം അന്വേഷണം എന്നും കോടതി ഉത്തരവിലൂടെ നിർദേശം നൽകി. കൂടാതെ ഈ കേസിലെ വിചാരണയുടെ വിവരങ്ങളൊന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യരുത് എന്ന വിചാരണ കോടതിയുടെ Cr. Mp 661/20 കേസിൽ 19.03.2020 ൽ പുറപ്പവടുവിച്ച ഗാഗ് ഓർഡർ വിധി തുടരന്വേഷണത്തിലുടനീളം പൂർണ്ണമായും പാലിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന് വിചാരണ കോടതി കർശന നിർദേശം നൽകി.
“The IO is directed to see that the trial is being conducted in-camera proceedings and hence confidentiality shall be maintained through out the further investigation. Further IO shall comply with the order passed by this court in CrlMp No.661/20 dt.19.3.20 through out the further investigation”
1 ജനുവരി 2022 ലെ കോടതി ഉത്തരവിൽ പറയുന്നു.
#Actressassaultcase
അഡ്വ ശ്രീജിത്ത്‌ പെരുമന

shortlink

Related Articles

Post Your Comments

Related Articles


Back to top button