KeralaNattuvarthaLatest NewsNews

വരും തലമുറയെ ഇന്നേ തന്നെ ലിംഗസമത്വം ഉറപ്പാക്കി വളര്‍ത്തണം, സ്ത്രീകളുടെ അവകാശ സംരക്ഷണം പൊതു ഉത്തരവാദിത്തം: വീണ ജോർജ്ജ്

തിരുവനന്തപുരം: വരും തലമുറയെ ഇന്നേ തന്നെ ലിംഗസമത്വം ഉറപ്പാക്കി വളര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. സ്ത്രീകളുടെ അവകാശം സംരക്ഷിക്കേണ്ടത് പൊതു ഉത്തരവാദിത്തമാണെന്നും, സ്ത്രീപക്ഷ നിലപാടുകളിലേക്ക് എത്തപ്പെടാത്ത ഇടങ്ങള്‍ ഇന്നും സമൂഹത്തിന്റെ പലതലങ്ങളിലുമുണ്ടെന്നും വീണ ജോർജ് പറഞ്ഞു.

Also Read:തിരിച്ചെത്തിയവരെ ബഹുമാനത്തോടെ കൈകൂപ്പി സ്വീകരിക്കുന്ന കേന്ദ്രമന്ത്രി: കണ്ട ഭാവം നടിക്കാതെ വിദ്യാർത്ഥികൾ, വിമർശനം

‘നല്ലൊരു നാളേയ്ക്കായി സുസ്ഥിര ലിംഗസമത്വം ഇന്നേ’ എന്നതാണ് ഈ വര്‍ഷത്തെ വനിത ദിന സന്ദേശം. ഈ സന്ദേശം പോലെ തന്നെ നല്ലൊരു ഭാവിക്കായി ലിംഗ സമത്വം ഇന്നേയുണ്ടാകണം. അതിനായി വേണ്ടത് നാളത്തെ തലമുറയെ ഇന്നേ തന്നെ ലിംഗസമത്വം ഉറപ്പാക്കി വളര്‍ത്തണം. അതില്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും വളരെയധികം സ്വാധീനിക്കാന്‍ കഴിയും. ഇതോടൊപ്പം സമൂഹത്തിന്റെ കാഴ്ചപ്പാടും മാറണം’, മന്ത്രി വ്യക്തമാക്കി.

അതേസമയം, വനിതാ ദിനത്തോടനുബന്ധിച്ച് വലിയ പദ്ധതികളാണ് സർക്കാർ ലക്ഷ്യമിടുന്നത്. സ്ത്രീകളുടെ ഉന്നമനത്തിനും, ലിംഗസമത്വം ഉറപ്പാക്കാനും സർക്കാർ വിവിധയിനം പദ്ധതികൾ അവതരിപ്പിക്കുന്നുണ്ട്. സ്ത്രീധന പരാതികള്‍ക്കുള്ള പോര്‍ട്ടല്‍, വിവാഹ പൂര്‍വ കൗണ്‍സിലിംഗ്, അങ്കണപ്പൂമഴ ജെന്‍ഡര്‍ ഓഡിറ്റഡ് പാഠ പുസ്‌ത‌കം, പെണ്‍ട്രിക കൂട്ട, ധീര പദ്ധതി, എന്നിവയാണ് ഈ വനിതാ ദിനത്തിൽ ആരംഭിക്കാനിരിക്കുന്ന പദ്ധതികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button