Latest NewsNewsIndia

വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് നഷ്ടപരിഹാരത്തുക കൈക്കലാക്കുന്നവര്‍ക്കെതിരെ നടപടി: സുപ്രീം കോടതി

ന്യൂഡല്‍ഹി: വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് കോവിഡ് നഷ്ടപരിഹാരത്തുക കൈക്കലാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് സുപ്രീം കോടതി. കോവിഡ് മരണമാണെന്ന് തെളിയിക്കുന്നതിന് ചില ഡോക്ടര്‍മാര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകൾ ഉണ്ടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ജസ്റ്റിസ് എം.ആര്‍. ഷായുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി.

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് നഷ്ടപരിഹാരത്തുക കൈക്കലാക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് സ്വതന്ത്ര അന്വേഷണം ഏര്‍പ്പെടുത്തുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. അനര്‍ഹര്‍ നഷ്ടപരിഹാരം കൈക്കലാക്കുമ്പോള്‍ യഥാര്‍ഥ അപേക്ഷകര്‍ക്കാണ് നഷ്ടമെന്നും കോടതി ചൂണ്ടിക്കാട്ടി.

Read Also  :  ഇത് വാക്കുകളില്‍ വിവരിക്കാന്‍ പ്രയാസമാണ്: വോണിന്റെ ഓര്‍മകളില്‍ വിതുമ്പി പോണ്ടിംഗ്

ഡോക്ടര്‍മാര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് തടയാനുള്ള നിര്‍ദേശങ്ങള്‍ നല്‍കാന്‍ സീനിയര്‍ അഭിഭാഷകന്‍ ആര്‍. ബസന്തിനോട് കോടതി ആവശ്യപ്പെട്ടു. കേരള, ആന്ധ്ര സര്‍ക്കാരുകള്‍ക്ക് വേണ്ടിയാണ് സീനിയര്‍ അഭിഭാഷകന്‍ ആര്‍. ബസന്ത് ഹാജരാകുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button