KeralaLatest NewsIndiaNews

കൂടുതൽ ലാഭം ലക്ഷ്യമിട്ട് കഞ്ചാവ് ചെടികൾ നട്ട് വളർത്തിയ യുവാവ് പിടിയില്‍

തിരുവനന്തപുരം: കഞ്ചാവ് ചെടികൾ നട്ട് വളർത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ആര്യനാട് കോട്ടയ്ക്കകത്തു നിന്നും പാളയത്തിൻമുകളിൽ താമസിക്കുന്ന ജലാലുദ്ദീൻ (30) ആണ്
അറസ്റ്റിലായത്. കൂടുതൽ ലാഭം കിട്ടാൻ വേണ്ടിയാണ് കഞ്ചാവ് ചെടികൾ നട്ട് വളർത്തിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.

Read Also  :  25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നെങ്കില്‍: താമരശ്ശേരി ബിഷപ്പ്

ഉത്സവങ്ങളോടനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് യുവാവിനെ പിടികൂടിയത്. പ്രിവന്റീവ് ഓഫിസർമാരായ ബിജുകുമാർ, പ്രേമനാഥൻ, സിവിൽ എക്സൈസ് ഓഫിസർ കിരൺ, വനിതാ സിവിൽ എക്സൈസ് ഓഫിസർമാരായ ഗീതാകുമാരി, ഷീജാകുമാരി എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button