Latest NewsNewsIndia

ബിജെപിയുടെ വിജയം തന്റെ നഷ്ടമല്ല, ‘ഞങ്ങള്‍ രാഷ്ട്രീയക്കാരല്ല, പ്രവര്‍ത്തകര്‍ മാത്രമാണ്’: രാകേഷ് ടിക്കായത്ത്

ന്യൂഡല്‍ഹി : അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍, നാലിടത്തും ബിജെപി നേടിയ വമ്പന്‍ വിജയത്തിനു പിന്നാലെ പ്രതികരണവുമായി ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് രാകേഷ് ടിക്കായത് രംഗത്ത് എത്തി. ‘ബിജെപിയുടെ വിജയം തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also : യു​ക്രെ​യ്നി​ൽ റ​ഷ്യ രാ​സാ​യുധം പ്രയോഗിച്ചേക്കുമെന്ന് യു.എസ്‌ മുന്നറിയിപ്പ്

‘ബിജെപി വിജയിച്ചാല്‍ എനിക്ക് ഒരു പ്രശ്നവുമില്ല. അത് ഭാരതീയ കിസാന്‍ യൂണിയനെ ബാധിക്കില്ല. കാരണം, ഞങ്ങള്‍ രാഷ്ട്രീയക്കാരല്ല, ആക്ടിവിസ്റ്റുകളാണ്,’ടിക്കായത് പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മുന്നില്‍ നിന്ന് സമരം നയിച്ച നേതാവാണ് രാകേഷ് ടിക്കായത്. അന്ന് മുതല്‍, മോദി സര്‍ക്കാരിനെ താഴെയിറക്കും എന്ന വീരവാദം മുഴക്കിക്കൊണ്ടാണ് ടിക്കായത് നടന്നിരുന്നത്. തെരഞ്ഞെടുപ്പ് സമയത്തും ബിജെപിക്കെതിരെ നിരവധി വ്യാജ പ്രചാരണങ്ങള്‍ നടത്തിയിരുന്നു. വോട്ടെണ്ണല്‍ അടുത്തപ്പോള്‍ വോട്ടിംഗ് മെഷീനില്‍ ബിജെപി അട്ടിമറി നടത്താന്‍ സാധ്യതയുണ്ടെന്നും ടിക്കായത്ത് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button