KeralaLatest NewsNews

‘കേന്ദ്രം ഭരിക്കുന്നവര്‍ ഭീരുക്കൾ, നിങ്ങള്‍ എന്ത് ചെയ്താലും എനിക്ക് പേടിയില്ല’ : കേരളത്തിൽ നിന്ന് രാഹുല്‍ ഗാന്ധി

മനസാക്ഷിക്ക് തോന്നുന്നതാണ് ചെയ്യേണ്ടത്.

മലപ്പുറം: കനത്ത തോൽ‌വിയിൽ കോൺഗ്രസ് നീങ്ങുമ്പോഴും ആത്മവിശ്വാസ വാക്കുകളുമായി രാഹുല്‍ ഗാന്ധി എംപി. കേന്ദ്രം ഭരിക്കുന്നവര്‍ ഭീരുക്കളാണെന്നും, ഡൽഹിയിലെ അധികാരവിഭാഗം അവരെ തന്നെ ഭയപ്പെടുകയാണെന്നും അദ്ദേഹം ഉന്നയിച്ചു. അരിക്കോട് സുല്ലമുസലാം സയന്‍സ് കോളേജിലെ ഇന്ഡോര്‍ സ്റ്റേഡിയെ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി.

‘ഞാന്‍ മാത്രമല്ല പ്രതീക്ഷയെന്നും നിങ്ങള്‍ ഓരോരുത്തരുമാണ് പ്രതീക്ഷയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. അവര്‍ ഭീരുക്കളായതിനാല്‍ നിങ്ങള്‍ ഭയക്കരുത്. കായികാഭിരുചി ഭയത്തെ ഇല്ലാതാക്കും. മനസാക്ഷിക്ക് തോന്നുന്നതാണ് ചെയ്യേണ്ടത്. ഭയപ്പെടില്ല എന്ന് വ്യക്തമാവുന്നതോടെ പേടിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ പിന്മാറും’- രാഹുല്‍ പറഞ്ഞു.

Read Also: ജീവനക്കാരന്റെ ചെലവ് പൂർണ്ണമായും തൊഴിലുടമ വഹിക്കണം: നിർദ്ദേശവുമായി യുഎഇ

അതേസമയം, രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വിയാണ് കോണ്‍ഗ്രസ് നേരിട്ടത്. യുപിയില്‍ വന്‍ പ്രചാരണം നടത്തിയിട്ടും പച്ചതൊടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ഭരണം ഉണ്ടായിരുന്ന പഞ്ചാബില്‍ കോണ്‍ഗ്രസ് ശരിക്കും തൂത്തെറിയപ്പെട്ടപ്പോള്‍ ഗോവയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും വലിയ പ്രതീക്ഷകളും അവശേഷിക്കുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button