Latest NewsKeralaNews

ഉത്തർ പ്രദേശിൽ അത്ഭുതം ഒന്നും സംഭവിച്ചില്ല, കേരളത്തോടൊപ്പം പഞ്ചാബിലും കോൺഗ്രസ് തകർന്നു: സന്തോഷ് പണ്ഡിറ്റ്

ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ ആം ആദ്മിയുടെ മുന്നേറ്റം മാത്രമേ എടുത്തു പറയാനുള്ളൂ

കൊച്ചി : അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ, കോൺഗ്രസിന്റെ ദയനീയ പരാജയം അണികൾ ക്കിടയിൽ ചർച്ചയാകുകയാണ്. കഴിഞ്ഞ എട്ടുവര്ഷക്കാലമായി തുടർന്നു വരുന്ന തോൽവികൾക്ക് ഒരു മാറ്റവും ഇല്ലാതെ ഇത്തവണയും ഉത്തർ പ്രദേശ് അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിൽ കോൺഗ്രസ് പൂർണ്ണ പരാജയം ഏറ്റുവാങ്ങി. ഉത്തർ പ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ സംഭവിച്ചതിനെക്കുറിച്ചു തന്റെ നിരീക്ഷണം പങ്കുവയ്ക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.

ഉത്തർ പ്രദേശിൽ അത്ഭുതം ഒന്നും സംഭവിച്ചില്ല . ഏവരും പ്രവചിച്ചത് പോലെ 403 ൽ 265 നേടി ബിജെപി വീണ്ടും അധികാരത്തിൽ എത്തിയതിനു പിന്നിൽ മുഖ്യമന്ത്രി യോഗി ജിയുടെ വികസനത്തിൽ ഊന്നിയുള്ള ഭരണവും ഗുണ്ടകൾക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിച്ചതുമാണെന്നു പണ്ഡിറ്റ് പറയുന്നു.

read also: കോൺഗ്രസ് എന്ന അത്താഴം മുടക്കി പാർട്ടി ഇല്ലാണ്ടായാൽ ബിജെപിക്കു ബദൽ രാഷ്ട്രീയ മുന്നേറ്റവുമായി പുതിയ മുന്നണി: രശ്മി നായർ

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം,

ഉത്തർ പ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ എലെക്ഷൻ റിസൾട്ട് വന്നല്ലോ .
ഉത്തർ പ്രദേശിൽ അത്ഭുതം ഒന്നും സംഭവിച്ചില്ല . ഏവരും പ്രവചിച്ചത് പോലെ 403 ൽ 265 നേടി BJP വീണ്ടും അധികാരത്തിൽ എത്തി. മുഖ്യമന്ത്രി യോഗി ജിയുടെ വികസനത്തിൽ ഊന്നിയുള്ള ഭരണവും , ഗുണ്ടകൾക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിച്ചു criminals നേ പൂട്ടിയതും നിർണായകമായി എന്ന് തോന്നുന്നു . കുറിക്കു കൊള്ളുന്ന വാക്കുകൾ കൊണ്ട് എതിരാളികളെ ഒതുക്കിയതും ഭാവിയിലെ കേന്ദ്ര മന്ത്രി സഭയിൽ വലിയ പദവിയിൽ എത്തുവാൻ സാധ്യതയുള്ള നേതാവായും മാറി .

പഞ്ചാബിൽ ഭരണ കക്ഷിയായ Congress നേ തകർത്തു ആം ആദ്മി പാർട്ടി 117 ൽ 92 നേടി ആദ്യമായി ഭരണത്തിൽ എത്തി. പഞ്ചാബിൽ വെറും 18 നേടി Congress അപ്രതീക്ഷിതമായി പരാജയപെട്ടു . BJP ക്കും 2 ൽ ഒതുങ്ങേണ്ടി വന്നു . മുമ്പ് പഞ്ചാബിൽ കർഷക സമരം നടന്നപ്പോൾ അവർക്കു ഡൽഹിയിൽ വന്നു സമരം ചെയ്യുവാൻ വേണ്ട എല്ലാ സഹായങ്ങളും കെജ്രിവാൾ ജിയും പാർട്ടിയും ചെയ്തു കൊടുത്ത് ഇപ്പോൾ വോട്ടാക്കി അദ്ദേഹം ബുദ്ധിപൂർവം മാറ്റി . സമരം ചെയ്ത കർഷകരുടെ എല്ലാ വാഹനങ്ങൾക്കും എണ്ണ സൗജന്യമായി അടിച്ചു കൊടുത്തതും , സമരം ചെയ്യുന്ന കർഷകർക്ക് ജിംനാഷ്യമൊക്കെ ഇട്ടു കൊടുക്കുകയും , സമര പന്തൽ കെട്ടി കൊടുത്തതും , സൗജന്യ അടുക്കള ഇട്ടു കൊടുത്തതും കെജ്‌രിവാൾ ജിക്കു രാഷ്ട്രീയമായി വലിയ ഗുണം ചെയ്തു . Congress പാർട്ടിയിലെ പ്രമുഖ നേതാക്കന്മാർ തമ്മിലുള്ള തമ്മിൽ തല്ലു, തുടർ ഭരണം ഉറപ്പിച്ച അവരെ പുറകോട്ടു കൊണ്ട് പോയി എന്നതാണ് സത്യം .

ഉത്തരാഖണ്ഡിൽ 70 seatil 48 സീറ്റും നേടി BJP അവരുടെ സംസ്ഥാനത്തു ആദ്യമായി തുടർ ഭരണം നേടി . Congress നന്നായി ശ്രമിച്ചെങ്കിലും ഭരണം പിടിക്കുവാൻ ആയില്ല .
ഗോവയിലും , മണിപ്പൂരിലും BJP ഭരണം പ്രതീക്ഷിച്ചതു പോലെ നില നിർത്തി .

കേരളത്തോടോപ്പോം , ശക്തമായി നിലകൊണ്ട പഞ്ചാബിലും Congress ഭരണം ഇല്ലാതാകുന്നത് അടുത്ത ലോക സഭാ തെരഞ്ഞെടുപ്പിൽ അവരുടെ സാധ്യതകൾ കുറക്കുവാൻ ഇടയാകും . മാത്രവും അല്ല, ഭാവി പ്രധാനമന്ത്രി എന്ന രീതിയിൽ മുന്നോട്ടു വരുന്ന മമതാ ജി , സ്റ്റാലിൻ ജി , ശരത് പവാർ ജി എന്നിവർക്ക് ഒപ്പോം ഇനി കെജ്രിവാൾ ജിയും അവകാശ വാദവും ആയി വരാം . കാരണം നിലവിൽ മറ്റുള്ളവർ എല്ലാം വെറും ഒരു സംസ്ഥാനതു മാത്രമായി ഒതുങ്ങുമ്പോൾ ഇദ്ദേഹത്തിന്റെ പാർട്ടി രണ്ടിടത്തു ഭരണത്തിൽ ഉണ്ട് എന്ന പ്ലസ് പോയിന്റ് പറയാനാകും .

(വാൽകഷ്ണം .. മൊത്തം ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ ആം ആദ്മിയുടെ മുന്നേറ്റം മാത്രമേ എടുത്തു പറയാനുള്ളൂ . മറ്റു സംസ്ഥാനങ്ങളിൽ BJP കുറച്ചു കൂടി ഭംഗിയായി അധികാരം നില നിർത്തി . Congress പാർട്ടിക്ക് നഷ്ടം ഉണ്ടായി . അത്രതന്നെ )

shortlink

Related Articles

Post Your Comments

Related Articles


Back to top button