Latest NewsNewsInternational

‘സിറിയക്കാരെ ഉക്രൈനിലേക്ക് കൊണ്ടുവരുന്നത് ചന്ദ്രനിൽ യുദ്ധം ചെയ്യാൻ ചൊവ്വയെ കൊണ്ടുവരുന്നതിന് തുല്യം’

കീവ്: റഷ്യ, ഉക്രൈനിൽ കടന്നുകയറി യുദ്ധം ചെയ്യാൻ തുടങ്ങിയിട്ട് പതിനഞ്ച് ദിവസമാകുന്നു. ഒരാഴ്ചയ്ക്കകം സമ്പൂർണ വിജയം ഉറപ്പെന്ന് പ്രതീക്ഷിച്ച, റഷ്യയുടെ തന്ത്രങ്ങളും പദ്ധതികളുമാണ് പാളിയത്. ഇതുവരെയുള്ള യുദ്ധത്തിൽ, രണ്ട് രാജ്യങ്ങൾക്കും നിരവധി സൈനികരെ നഷ്ടമായി. ഇതോടെ, പുതിയ യുദ്ധ തന്ത്രങ്ങൾ പരീക്ഷിക്കുകയാണ് റഷ്യ. ഇതിനായി, സിറിയ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് പോരാളികളെ റിക്രൂട്ട് ചെയ്യുന്നു എന്നാണ് പുതിയ വിവരം. ‘വാൾസ്ട്രീറ്റ് ജേണൽ’ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

ഉക്രൈനിലെ ആക്രമണം ശക്തമാക്കാൻ റഷ്യൻ പ്രദേശമായ ചെച്‌നിയ ഉൾപ്പെടെയുള്ള ഇടങ്ങളിൽ നിന്നും നിരവധി ആൾക്കാരെ അർദ്ധസൈനികരായി എടുത്തതായി റിപ്പോർട്ട്. ഉക്രൈന്റെ ചെറുത്തു നിൽപ്പിന് മുന്നിൽ തോൽക്കാതിരിക്കാനുള്ള റഷ്യയുടെ പുതിയ തന്ത്രങ്ങളിൽ ഒന്നാണ് സൈന്യത്തിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്നത് എന്നാണ് സൂചന. ഏകദേശം 190,000 റഷ്യൻ സൈനികരെയാണ് ഉക്രൈനിൽ വിന്യസിപ്പിച്ചിരിക്കുന്നത്. അധിനിവേശത്തിന് മുന്നോടിയായി തന്നെ ഇവരെല്ലാം അതിർത്തിയിൽ എത്തിയതാണെന്ന് പെന്റഗൺ തിങ്കളാഴ്ച അറിയിച്ചിരുന്നു. ഇതിൽ, 2,000 മുതൽ 4,000 വരെ സൈനികർ ഇതുവരെയുള്ള സംഘർഷത്തിൽ കൊല്ലപ്പെട്ടെന്നാണ് വിവരം.

Also Read:മകന്റെ ഭാര്യയുമായി അവിഹിത ബന്ധം: കൈയ്യോടെ പിടികൂടിയ മകനെ കൊലപ്പെടുത്തി പിതാവ്, കൂട്ട് നിന്ന് ഭാര്യ

ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസിന്റെ കണക്കനുസരിച്ച്, റഷ്യയുടെ സൈന്യത്തിൽ 280,000 ഉദ്യോഗസ്ഥരാണുള്ളത്. അതിന്റെ സായുധ സേനയ്ക്ക് മൊത്തത്തിൽ 900,000 സൈനികരുണ്ട്. അതേസമയം, ഉക്രൈനിലെ സായുധ സേനയിലെ മൊത്തം ആളുകൾ 210,000 ആണ്. റഷ്യയുടെ സൈനിക കരുതൽ ശേഖരത്തിൽ ഏകദേശം 2 ദശലക്ഷം പേർ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. യുദ്ധം അവസാനിക്കാതെ മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ, അവരിൽ ചിലരെ ഇതിനകം തന്നെ ഉക്രൈയിനിൽ വിന്യസിച്ചിട്ടുണ്ട് എന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് വാർ വ്യക്തമാക്കുന്നത്. ഈ റിപ്പോർട്ട് പ്രകാരം, ‘സജീവമായി പരിശീലനം നേടിയവരോ യുദ്ധത്തിന് പൂർണമായി സമ്മതം ഉള്ളവരുമാണ്’ എന്ന് കണക്കാക്കുന്നത് 4,000 മുതൽ 5,000 വരെ ആൾക്കാരെയാണ്.

നിലവിലെ സാഹചര്യത്തതിൽ ജയം അനിവാര്യമായതിനാൽ, റഷ്യയ്ക്ക് അകത്തും പുറത്തുമുള്ള യുവാക്കളെ നിർബന്ധിത സേവനത്തിനായി സേനയിലേക്ക് കൊണ്ടുവരാൻ റഷ്യ ശ്രമിക്കുന്നുവെന്ന് അമേരിക്കൻ എന്റർപ്രൈസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ക്രിട്ടിക്കൽ ത്രെറ്റ്‌സ് പ്രോജക്ടിന്റെ സീനിയർ ഫെലോയും ഡയറക്‌ടറുമായ ഫ്രെഡറിക് കഗൻ, ന്യൂയോർക്ക് ആസ്ഥാനമായ ഫോർബ്സിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കുന്നു. ഇത്തരം സൈനികരെ, പരിശീലിനമില്ലാതെ തന്നെ യുദ്ധത്തിനായി അയക്കുമെന്നും അടിസ്ഥാനപരമായി അവർ ‘പീരങ്കികൾ’ ആയിരിക്കുമെന്നും കഗൻ ഫോർബ്‌സിനോട് പറഞ്ഞു. റഷ്യൻ നിയമം ലംഘിച്ച് ഉക്രൈനിലേക്ക് പുതിയ സൈനികരെ അയച്ചതായി ക്രെംലിൻ ചൊവ്വാഴ്ച സമ്മതിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു കഗന്റെ നിരീക്ഷണം.

Also Read:ബിജെപിയുടെ സീറ്റുകളുടെ എണ്ണം കുറച്ചു, ജനങ്ങൾക്ക് വേണ്ടിയുളള പോരാട്ടം ഇനിയും തുടരും: അഖിലേഷ് യാദവ്

‘ഉക്രേനിയൻ തലസ്ഥാനമായ കീവിന് ചുറ്റും റഷ്യയ്ക്ക് എത്ര സൈനികരുണ്ട് എന്ന് പറയുക ഇപ്പോഴും സാധ്യമല്ല. കീവിനെയും മറ്റ് നഗരങ്ങളെയും പിടിച്ചെടുക്കാൻ എത്രപേരെ ആവശ്യമാണെന്ന കാര്യത്തിൽ കൃത്യമായ കണക്കുകൾ പറയാൻ കഴിയില്ല. അത് പ്രയാസമാണ്. റഷ്യ വളരെ മോശം പ്രകടനമാണ് നടത്തി കൊണ്ടിരിക്കുന്നത്. എന്നാൽ, തങ്ങൾക്ക് ചെയ്യാൻ കഴിയുന്നതിന് ഒരു പരിധിയുണ്ടെന്ന് കരുതിയവരെ കൊണ്ട് മാറ്റി പറയിപ്പിക്കുകയാണ് ഉക്രൈൻ ചെയ്യുന്നത്’, അദ്ദേഹം പറഞ്ഞു.

റഷ്യയ്ക്ക് നഗരങ്ങൾ പിടിച്ചെടുക്കാൻ മതിയായ ആൾബലമുണ്ടെങ്കിലും ഒരിക്കലും ആ നഗരങ്ങൾ കീഴ്‌പ്പെടുത്തി, അവിടെ തുടരാനാവശ്യമായ സൈനിക ശക്തി ഇല്ല എന്നാണ് സി‌.എൻ‌.എയിലെ മുതിർന്ന ഗവേഷണ ശാസ്ത്രജ്ഞനായ ദിമിത്രി ഗോറെൻബർഗ് നിരീക്ഷിക്കുന്നത്. റഷ്യയ്ക്കുള്ളിൽ തന്നെ അടിച്ചമർത്തലിനെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ, ഉക്രൈൻ കീഴടക്കാൻ കൂടുതൽ ശക്തികൾ ആവശ്യമാണെന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്.

റഷ്യയുടെ മനുഷ്യശക്തി നിലവിൽ, ഉക്രൈനോ അതിന്റെ കിഴക്കൻ പകുതിയോ പോലും കീഴ്പ്പെടുത്താൻ പര്യാപ്തമല്ല. റഷ്യക്ക് ചില നഗരങ്ങൾ പിടിച്ചെടുക്കാൻ കഴിയുമെങ്കിലും, അവർ നഗരങ്ങൾ തുടർന്ന് കൈവശം വയ്ക്കാൻ ആഗ്രഹിക്കുമ്പോൾ പ്രശ്‌നങ്ങൾ വരുമെന്നും ഭാവി ലക്ഷ്യങ്ങളിലേക്ക് നീങ്ങുക അത്ര സുഗമമാകില്ലെന്നും നിരീക്ഷിക്കുന്നവരുണ്ട്.

Also Read:വാഹനമോഷണം : സംഘത്തിലെ ഒരാൾ കൂടി പിടിയിൽ

വിദേശ സൈനികരെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ റഷ്യ നടത്തുന്നുണ്ടെന്ന് കഗൻ പറയുന്നു. ‘റഷ്യയുടെ ഈ ശ്രമങ്ങൾ വരുത്തി വെയ്ക്കുന്ന ഫലം എന്തായിരിക്കും? ഉക്രേനിയൻ നഗരങ്ങൾ പിടിച്ചെടുക്കാൻ സൈന്യത്തെ സഹായിക്കുന്നതിനായി ‘യുദ്ധക്കളത്തിൽ വൈദഗ്ധ്യമുള്ള’ സിറിയക്കാരെ റഷ്യ റിക്രൂട്ട് ചെയ്യുന്നതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചെചെൻ ഭരണാധികാരി റംസാൻ കാദിറോവിന്റെ നിയന്ത്രണത്തിലുള്ള റോസ്ഗ്വാർഡിയ എന്നറിയപ്പെടുന്ന പ്രാദേശിക അർദ്ധസൈനിക ആഭ്യന്തര സുരക്ഷാ സേനയുടെ യൂണിറ്റുകളും റഷ്യയെ സഹായിക്കുന്നുണ്ട്. ഈ ശക്തികൾ റഷ്യയുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കുന്നതിലൂടെ, മോസ്കോയുടെ മനുഷ്യശക്തി പ്രശ്നത്തെ നേരിടാനും ഇത് സഹായകമാകുമെന്ന് വിദഗ്ധർ സംശയിക്കുന്നു. സിറിയക്കാരെ ഉക്രൈനിലേക്ക് കൊണ്ടുവരുന്നത് ചന്ദ്രനിൽ യുദ്ധം ചെയ്യാൻ ചൊവ്വയെ കൊണ്ടുവരുന്നതിന് തുല്യമാണ് എന്നാണ് സിറിയയിലെ മിഡിൽ ഈസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് വിദഗ്ദ്ധനായ ചാൾസ് ലിസ്റ്റർ ജേണലിനോട് പറഞ്ഞത്. അവരുടെ സഹായം മതിയാകുമെന്ന് ഞാൻ കരുതുന്നില്ല. വ്യത്യസ്ത ഗ്രൂപ്പുകളെ ഒരുമിച്ചു കൂട്ടുക എന്നത് ഫലപ്രദമായ സൈനിക ശക്തി വളർത്തും എന്നതിലുപരി, ആയുധങ്ങളുമായി യുദ്ധം ചെയ്യാൻ ശ്രമിക്കുന്ന വ്യക്തിഗത ഗ്രൂപ്പുകളുടെ ഒരു ശേഖരം മാത്രമായി മാറുമെന്ന് ഞാൻ കരുതുന്നു’, കഗൻ വ്യക്തമാക്കുന്നു.

Also Read:വീണതിന് ശേഷമാണ് കുട്ടികൾ നടക്കാൻ പഠിക്കുന്നത്: തോൽവിയെക്കുറിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി ‘മിസ് ബിക്കിനി ഇന്ത്യ’ അർച്ചന

റഷ്യയുടെ മികച്ച സൈനിക സാങ്കേതിക വിദ്യയും വലിയ വലിപ്പവും ഉക്രൈനെ പരാജയപ്പെടുത്താൻ ഉതകുന്നതാണോ എന്ന ചോദ്യത്തിന് ഒറ്റനോട്ടത്തിൽ കഴിയും എന്ന് പറയാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ‘സാധ്യതകൾ എല്ലായ്പ്പോഴും റഷ്യയുടെ പക്ഷത്തായിരിക്കും. അത് വളരെ വലിയ സൈന്യമുള്ള, കൂടുതൽ സമ്പന്നവും കൂടുതൽ ശക്തവുമായ രാജ്യമാണ്. റഷ്യ ഉക്രൈൻ പിടിച്ചെടുക്കുകയും പിന്നീട് ഉക്രേനിയക്കാർ ഒരു കലാപം നടത്തുകയും ചെയ്താൽ, റഷ്യക്കാർക്ക് ഉക്രൈന്റെ വലുപ്പമുള്ള ഒരു രാജ്യത്ത് ഫലപ്രദമായ പ്രതിപ്രവർത്തനം നടത്താനും വർഷങ്ങളോളം അത് നിലനിർത്താനും ഉള്ള മനുഷ്യശക്തി പോരാതെ വരും. ആത്യന്തികമായി, സ്വതന്ത്രമായ ഒരു ഉക്രൈൻ ഇതിന്റെ അവസാനം ഉണ്ടാകാൻ പോകുന്നുവെന്ന് പറയുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അത് സംഭവിക്കുമോ എന്ന് വ്യക്തമല്ല. ചിലപ്പോൾ ഒരു മാസം, ആറ് മാസം, ഒരു വർഷം, അഞ്ച് വർഷം, അല്ലെങ്കിൽ 10 വർഷം എടുത്തേക്കാം’, കഗൻ നിരീക്ഷിക്കുന്നു.

ഫെബ്രുവരി 24 ന് ആണ് റഷ്യ, ഉക്രൈൻ അധിനിവേശം ആരംഭിച്ചത്. ഉക്രൈൻ സേനയെ അതിവേഗം കീഴടക്കി, സർക്കാരിനെ അട്ടിമറിക്കുമെന്ന് വിശകലന വിദഗ്ധരും അഭിപ്രായപ്പെട്ടു. എന്നാൽ, ഇവരുടെയെല്ലാം പ്രതീക്ഷകളെ ആസ്ഥാനത്താക്കി ഉക്രൈൻ പോരാടി. തന്ത്രപരമായ പദ്ധതികൾ വീണടിയുന്നതിന് റഷ്യ സാക്ഷിയായി. ഉക്രൈനെ ‘ചെറിയ എതിരാളി’യായി കണ്ടിടത്ത് റഷ്യക്ക് പിഴച്ചു. തലസ്ഥാനമായ കീവ് പോലും പിടിച്ചെടുക്കാൻ റഷ്യയ്ക്കായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button