PalakkadKeralaNattuvarthaLatest NewsNews

വാഹനമോഷണം : സംഘത്തിലെ ഒരാൾ കൂടി പിടിയിൽ

കർണാടക മാണ്ടിയ ജില്ലയിലെ കോട്ടത്തി വില്ലേജിലെ കെ.എം. ആനന്ദിനെയാണ് (32) അറസ്റ്റ് ചെയ്തത്

മണ്ണാർക്കാട്: വാഹനമോഷണ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. കർണാടക മാണ്ഡ്യ ജില്ലയിലെ കോട്ടത്തി വില്ലേജിലെ കെ.എം. ആനന്ദിനെയാണ് (32) അറസ്റ്റ് ചെയ്തത്. മണ്ണാർക്കാട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് കേസിനാസ്പദമായ സംഭവം. തെങ്കര കനാലിന് സമീപം സുനീഷ് ബേബിയുടെ വീടി‍ന്റെ പൂട്ടുപൊളിച്ച് അകത്തുകടന്ന സംഘം എൽ.ഇ.ഡി ടി.വി, ഹോം തീയറ്റർ, വീടിന് പുറത്ത് നിർത്തിയിട്ട കാർ എന്നിവ മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്.

Read Also : യൂട്യൂബും ഗൂഗിള്‍ പ്ലേ സ്റ്റോറും ഇനിയില്ല: റഷ്യയിൽ എല്ലാ പേയ്മെന്റ് അധിഷ്ഠിത സേവനങ്ങളും നിർത്തുന്നതായി കമ്പനി

അഞ്ചുപേരുള്ള സംഘത്തിലെ വെസ്റ്റ് മുംബൈ സ്വദേശി ചന്ദ്രകാന്ത് പൂജാരി (40), കർണാടക ഉഡുപ്പി സ്വദേശി രക്ഷക് പൂജാരി (21) എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. ആനന്ദിനെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button