COVID 19ThiruvananthapuramKeralaLatest NewsNews

‘മാസ്ക് ഊരി മാറ്റിയാലോ? ചിരിക്കുന്ന മുഖങ്ങൾ കാണാൻ കൊതിയാകുന്നു’: ഡോക്ടറുടെ കുറിപ്പ് ഏറ്റെടുത്ത് മലയാളക്കര

'പാൻഡെമികിന് അവസാനമായതായി ലോകാരോഗ്യസംഘടന പറഞ്ഞിട്ടില്ല. എന്നാൽ, ചില നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീർച്ചയായും സമയമായി' ഡോക്ടർ കുറിച്ചു.

തിരുവനന്തപുരം: കൊവിഡ് ഇപ്പോഴത്തെ തലമുറകളുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറുകയാണെന്ന് പല വിദഗ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്. അപ്പോൾ ആജീവനാന്തം മാസ്‌കും ഉപയോഗിക്കേണ്ടി വരില്ലേ? പല രാജ്യങ്ങളും മാസ്ക് നിർബന്ധമല്ലെന്ന് പ്രഖ്യാപിച്ചതോടെ, ഈ സംശയം ആഗോള ജനതക്കിടയിൽ പ്രസക്തമാണ്. കേരളീയരുടെ മാസ്ക് ഉപയോഗത്തിൽ ഏതെല്ലാം മാറ്റങ്ങൾ നിലവിൽ പ്രയോഗികമാണെന്ന് വ്യക്തമാക്കിക്കൊണ്ട്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) സമൂഹമാധ്യമ വിഭാഗം നാഷണൽ കോർഡിനേറ്റർ ഡോ. സുൾഫി നൂഹു പങ്കുവെച്ച കുറിപ്പ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.

Also read: അഞ്ച് സംസ്ഥാനങ്ങളെ വിറ്റ് തുലച്ചത് കെ.സി വേണുഗോപാൽ ആണെന്ന് വ്യാപക പ്രചാരണം: താക്കീത് നൽകി ഡിസിസി പ്രസിഡന്റ്

ഡോ. സുൾഫി നൂഹുവിന്റെ കുറിപ്പ് ഇങ്ങനെ:

‘മാസ്ക് ഊരി മാറ്റിയാലോ?
ഒരു മില്യൻ ഡോളർ ചോദ്യം!

ആദ്യം,
ചില സ്ഥലങ്ങളിൽ എങ്കിലും മാസ്ക് മാറ്റാൻ സമയമായെന്ന് വേണം പറയാൻ!
പാൻഡെമികിന് അവസാനമായതായി ലോകാരോഗ്യസംഘടന പറഞ്ഞിട്ടില്ല.
എന്നാൽ, ചില നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീർച്ചയായും സമയമായി.
മാസ്ക് ഉപയോഗം പൂർണമായും നിർത്തലാക്കാൻ സമയമായിട്ടില്ല എന്ന ശാസ്ത്രസത്യം ലോകത്ത് ഉടനീളമുള്ള ആരോഗ്യ വിദഗ്ധർ ഉയർത്തുന്നുണ്ടെങ്കിലും ചില കാര്യങ്ങൾ പ്രസക്തമാണ്!
തുറസ്സായ സ്ഥലങ്ങളിൽ, നല്ല വായുസഞ്ചാരമുള്ള സ്ഥലങ്ങളിൽ, ആൾക്കൂട്ടം ഇല്ലാത്ത സ്ഥലങ്ങളിൽ, സ്വന്തം വാഹനം ഒറ്റയ്ക്ക് ഓടിക്കുമ്പോൾ ഒക്കെ ശാസ്ത്രം മാസ്ക് ഉപയോഗം ഒരുതരത്തിലും സപ്പോർട്ട് ചെയ്യുന്നില്ല.

Also read: ലഹരി കടത്തിന് പിടിയിലായ ബൽക്കീസ് ജോലി ചെയ്ത കടയിൽ പൊലീസ് റെയ്ഡ് നടത്തി: പിടിച്ചെടുത്തത് വൻ മയക്കുമരുന്ന് ശേഖരം

എന്നാൽ, മറിച്ച്
ആശുപത്രികളിൽ, ഓഫീസുകളിൽ, പബ്ലിക് ട്രാൻസ്പോർട്ട് സിസ്റ്റങ്ങളിൽ, വ്യാപാര സ്ഥാപനങ്ങളിൽ, അടച്ചിട്ട ചെറിയ മുറികളിൽ എല്ലാം മാസ്ക് തുടരണം.
ഇംഗ്ലണ്ടും ഡെൻമാർക്കും നോർവേയുമൊക്കെ മാസ്ക് ഉപയോഗം ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്.
നമുക്ക് പടിപടിയായി അവിടേക്ക് നീങ്ങിയാലൊ?
ഗാംഗുലി ഷർട്ട് ഊരി കറക്കിയെറിഞ്ഞ പോലെ മാസ്ക് ഊരി കറക്കി എറിയാൻ വരട്ടെ.

എന്നാൽ,
ചില നേരങ്ങളിൽ, ചില സന്ദർഭങ്ങളിൽ, ചില സ്ഥലങ്ങളിൽ നമുക്ക് മാസ്ക് ഉപയോഗം കുറയ്ക്കാം.
അത്തരം ആലോചനകൾക്ക് നിയമസാധുത നൽകേണ്ട സമയമായി വരുന്നു.
ചിരിക്കുന്ന മുഖങ്ങൾ കാണാൻ കൊതിയായിട്ട് വയ്യ.’

shortlink

Related Articles

Post Your Comments

Related Articles


Back to top button