Latest NewsNewsIndia

നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം: ​ഗുജറാത്തിലെത്തി അമ്മയെ കണ്ട് പ്രധാനമന്ത്രി

ഗാന്ധിനഗർ: നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ഗുജറാത്തിലെത്തി അമ്മയിൽ നിന്ന് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ദിവസത്തേക്കാണ് പ്രധാനമന്ത്രി ഗുജറാത്തിലെത്തിയത്. വെള്ളിയാഴ്ച ഗാന്ധിനഗറിലെ വസതിയിൽ എത്തി അമ്മ ഹീരാബെൻ മോദിയെ കണ്ടു. തുടർന്ന്, അമ്മയ്‌ക്കൊപ്പമിരുന്ന് അത്താഴം കഴിച്ച ശേഷം ഗുജറാത്ത് പഞ്ചായത്ത് മഹാസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.

കൂടാതെ, അഹമ്മദാബാദിലെ പാർട്ടി ആസ്ഥാനത്ത് അദ്ദേഹം ബിജെപി നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിൽ യോ​ഗം ചേ‍ർന്നു. ഗുജറാത്ത് വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രി ബിജെപി ഓഫീസിലേക്ക് റോഡ് ഷോ നടത്തി. ‘ജനങ്ങളുടെ വാത്സല്യത്താൽ ഞാൻ വിനീതനാണ്. ഈ പിന്തുണയും ആവേശവും ജനങ്ങളെ സേവിക്കുന്നതിൽ കൂടുതൽ കഠിനാധ്വാനം ചെയ്യാൻ ഞങ്ങളെ പ്രചോദിപ്പിക്കുന്നു’ വെന്ന് അദ്ദേഹം പറഞ്ഞു.

Read Also  :  ‘കോണ്ടവുമായുള്ള ഈ കാത്തിരിപ്പ് ഇതാദ്യമല്ല’: ബിനോയ്‌ വലയിലാക്കാൻ ശ്രമിച്ചത് നിരവധി പേരെ, മൊബൈലിൽ നിർണ്ണായക വിവരങ്ങൾ

അഞ്ച് സംസ്ഥാങ്ങളിലാണ് ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ, പഞ്ചാബ് ഒഴികെയുള്ള നാലിടത്തും ബിജെപി വിജയിച്ചിരിക്കുകയാണ്. ഉത്തർപ്രദേശിൽ 403 നിയമസഭാ മണ്ഡലങ്ങളിൽ 255 സീറ്റുകളും ബിജെപിയും സഖ്യകക്ഷികളും നേടി. ഉത്തരാഖണ്ഡിൽ 70 സീറ്റിൽ 47 സീറ്റും പാർട്ടി നേടി. ഗോവയിൽ 40ൽ 20 സീറ്റും ബിജെപിയും സ്വതന്ത്ര സ്ഥാനാർഥികളുടെ പിന്തുണയും നേടിയപ്പോൾ മണിപ്പൂരിൽ ഭരണകക്ഷിയായ ബിജെപി സഖ്യം 60ൽ 31 സീറ്റും നേടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button