IdukkiLatest NewsKeralaNattuvarthaNews

റാഗിങ്ങ്: പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ അടിവയറ്റിൽ ശക്തമായി ചവിട്ടി, പൊലീസ് കേസെടുത്തു

സംഭവം അറിഞ്ഞ സ്‌കൂൾ പ്രിൻസിപ്പാൾ വിഷയത്തിൽ ഇടപെട്ട്, പി.ടി.എ പ്രസിഡന്റ് ഉൾപ്പെടെയുള്ളവരെ വിളിച്ചു വരുത്തി.

ഇടുക്കി: വാഴത്തോപ്പ് സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെ, സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റത്തിന് പിന്നാലെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ, നാല് പ്ലസ് ടു വിദ്യാർത്ഥികളെ സ്‌കൂൾ സസ്പെൻഡ് ചെയ്തു. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം നടന്നത്. സ്കൂളിന്റെ മുറ്റത്ത് നിൽക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർത്ഥി ഇടുക്കി നാരകക്കാനം സ്വദേശി സാബുവിന്റെ മകൻ അമൽ സാബുവിനെയാണ്, നാല് പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചത്.

Also read: ഗാന്ധി കുടുംബത്തിന്റെ ഫോർമുല വേണ്ട, സംഘടന ജനറൽ സെക്രട്ടറി സ്ഥാനത്തും അഴിച്ചുപണി വേണം: സഹികെട്ട് ഗ്രൂപ്പ് 23 നേതാക്കള്‍

സംഭവം അറിഞ്ഞ സ്‌കൂൾ പ്രിൻസിപ്പാൾ വിഷയത്തിൽ ഇടപെട്ട്, പി.ടി.എ പ്രസിഡന്റ് ഉൾപ്പെടെയുള്ളവരെ വിളിച്ചു വരുത്തി. മർദ്ദിച്ചവർക്കെതിരെ നടപടി എടുക്കാനും പ്രിൻസിപ്പാൾ തീരുമാനിച്ചിരുന്നു. എന്നാൽ, സ്കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങി എത്തിയ അമലിന് വൈകുന്നേരത്തോടെ വയറുവേദന ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടു.

ഇതിനെ തുടർന്ന്, വിദ്യാർത്ഥിയെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിവയറ്റിലും മറ്റും ചവിട്ടേറ്റതിന്റെ പരിക്കുകൾ ഉള്ളതിനാൽ വൈകാതെ അമലിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ, അമലിന്റെ മൊഴിയെടുത്ത പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button