Latest NewsIndia

‘അവൾ ഒരു പുരുഷനാണ്’: ഭാര്യയ്‌ക്കെതിരെ വഞ്ചനാക്കേസുമായി സുപ്രീം കോടതിയിൽ ഭർത്താവിന്റെ ഹർജി

'ഇത് എന്റെ കക്ഷിയെ ഒരു പുരുഷൻ വിവാഹം കഴിച്ച് വഞ്ചിച്ച കേസാണ്. അവൾക്ക് അവളുടെ ജനനേന്ദ്രിയത്തെ കുറിച്ച് തീർച്ചയായും അറിയാമായിരുന്നു.'

ന്യൂഡൽഹി: പുരുഷ ജനനേന്ദ്രിയമുള്ള ഭാര്യ തന്നെ വഞ്ചിച്ചതിന്, അവരെ ക്രിമിനൽ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട ഭർത്താവിന്റെ ഹർജി പരിശോധിക്കാൻ സുപ്രീം കോടതി വെള്ളിയാഴ്ച സമ്മതിച്ചു. ഹർജി പരിഗണിക്കാൻ ആദ്യം വിസമ്മതിച്ച ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, എംഎം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച്, ഭാര്യക്ക് ലിംഗവും കന്യാചർമവും ഉണ്ടെന്ന് വെളിപ്പെടുത്തുന്ന മെഡിക്കൽ റിപ്പോർട്ട് ഭർത്താവ് ഹാജരാക്കിയതിനെ തുടർന്ന്, ഭാര്യയോട് പ്രതികരണം തേടി.

ഒരു ദ്വാരമില്ലാത്ത യോനിയെ കന്യാചർമ്മം പൂർണ്ണമായും തടസ്സപ്പെടുത്തുന്ന, ജന്മനാ ഉള്ള ഒരു അപായ വൈകല്യമാണ് ‘ഇംപെർഫോറേറ്റ് കന്യാചർമ്മം’. എന്നാണു ഭാര്യയുടെ വാദം. ‘എന്നാൽ, ഇവരുടെ വൈകല്യം മറച്ചു വെച്ചാണ് ഇവർ വിവാഹിതയായത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 420 (വഞ്ചന) പ്രകാരമുള്ള ക്രിമിനൽ കുറ്റമാണ് ഭാര്യ ‘പുരുഷൻ’ ആയി മാറിയത്’ എന്ന് ഭർത്താവിനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ എൻ കെ മോഡി ബെഞ്ചിനോട് പറഞ്ഞു. ‘അവൾ ഒരു പുരുഷനാണ്, ഇത് തീർച്ചയായും ചതിയാണ്. ദയവായി മെഡിക്കൽ രേഖകൾ നോക്കൂ. ഇത് എന്തെങ്കിലും ജന്മനായുള്ള തകരാറല്ല. ഇത് എന്റെ കക്ഷിയെ ഒരു പുരുഷൻ വിവാഹം കഴിച്ച് വഞ്ചിച്ച കേസാണ്. അവൾക്ക് അവളുടെ ജനനേന്ദ്രിയത്തെ കുറിച്ച് തീർച്ചയായും അറിയാമായിരുന്നു.’ – അഭിഭാഷകൻ ഊന്നിപ്പറഞ്ഞു.

വഞ്ചനാക്കുറ്റം തിരിച്ചറിഞ്ഞ്, ഭാര്യക്ക് സമൻസ് അയച്ച ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് റദ്ദാക്കിയ മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരെ, മുതിർന്ന അഭിഭാഷകൻ സുപ്രീം കോടതിയിൽ വാദിക്കുകയായിരുന്നു. കന്യാചർമ്മം തകരാറിലായതിനാൽ ഭാര്യ സ്ത്രീയാണെന്ന് പറയാനാകില്ലെന്ന് തെളിയിക്കാൻ മതിയായ മെഡിക്കൽ തെളിവുകളുണ്ടെന്ന് മോഡി പരാതിപ്പെട്ടു. ഈ അവസരത്തിൽ കോടതി ചോദിച്ചു: ‘അവർക്ക് ഇങ്ങനെയൊരു അപാകത ഉണ്ടെങ്കിലും അവളുടെ അണ്ഡാശയം സാധാരണ നിലയിലാണെന്ന് മെഡിക്കൽ റിപ്പോർട്ട് പറയുന്നു. എങ്ങനെ സ്ത്രീയല്ലെന്നു പറയാൻ പറ്റും?’

‘ഭാര്യക്ക്, ഒരു ആശുപത്രിയിലെ മെഡിക്കൽ റിപ്പോർട്ടിൽ പുരുഷ ലിംഗമുള്ളതായി വ്യക്തമായി പറയുന്നുണ്ട്. ലിംഗമുള്ളപ്പോൾ അവൾ എങ്ങനെ സ്ത്രീയാകും?’ അവരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് തന്നെയാണ് അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടത്. യുവതിക്ക് തന്റെ ജനനേന്ദ്രിയത്തിന് അപാകതയുണ്ടെന്നു അറിയാമായിരുന്നെങ്കിലും ഇത് മറച്ചു വെച്ച് തന്നെ വിവാഹം കഴിച്ചു വഞ്ചിച്ചതിന് ശിക്ഷ വേണമെന്നാണ് ഭർത്താവ് ആവശ്യപ്പെട്ടത്. അതേസമയം, ഭാര്യയും ഭർത്താവിനെതിരെ മാനസിക ശാരീരിക പീഡനത്തിന് പരാതി നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button