IdukkiKeralaNattuvarthaLatest NewsNews

ഇറക്കത്തില്‍ ഓട്ടോറിക്ഷക്കാരന്റെ അഭ്യാസപ്രകടനം : വാഹനം പൊലീസ് കസ്റ്റഡിയിൽ

ഇറക്കത്തില്‍ ന്യൂട്ടറാക്കിയ ഓട്ടോറിക്ഷക്കൊപ്പം നടന്ന ഡ്രൈവർ മുനിയറ സ്വദേശി സുരേഷിനെയും ഓട്ടോയും നെടുങ്കണ്ടം ടൗണിലെ ടാക്‌സി ഡ്രൈവേഴ്‌സ് അംഗങ്ങള്‍ ചേര്‍ന്ന് തടഞ്ഞ് നിര്‍ത്തി

നെടുങ്കണ്ടം : ഇറക്കത്തില്‍ ഓട്ടോറിക്ഷക്കാരന്റെ അഭ്യാസപ്രകടനം. ഇറക്കത്തില്‍ ന്യൂട്ടറാക്കിയ ഓട്ടോറിക്ഷക്കൊപ്പം നടന്ന ഡ്രൈവർ മുനിയറ സ്വദേശി സുരേഷിനെയും ഓട്ടോയും നെടുങ്കണ്ടം ടൗണിലെ ടാക്‌സി ഡ്രൈവേഴ്‌സ് അംഗങ്ങള്‍ ചേര്‍ന്ന് തടഞ്ഞ് നിര്‍ത്തി.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. നെടുങ്കണ്ടം കിഴക്കേക്കവലയിലെ പൊതുജനങ്ങളെയും ടാക്‌സി ഡ്രൈവർമാരെയും പരിഭ്രാന്തിയിലാക്കി കൊണ്ടായിരുന്നു സുരേഷിന്റെ നീക്കം. ന്യൂട്ടറില്‍ ഓടിവരുന്ന ഓട്ടോയ്ക്ക് ഒപ്പം സുരേഷ് വണ്ടിയില്‍ പിടിച്ച്‌ നടക്കുകയായിരുന്നു. തുടർന്ന്, ഓടികൂടിയ ഡ്രൈവര്‍മാര്‍ വാഹനവും ഡ്രൈവറെയും തടയുകയും ഓട്ടോ മുമ്പോട്ട് പോകാതിരിക്കുവാന്‍ ടയറിന്റെ അടിയില്‍ കല്ലു വെയ്ക്കുകയും ചെയ്തു.

Read Also : ടാറ്റൂ ആര്‍ട്ടിസ്റ്റ് പീഡിപ്പിച്ചു : കൂടുതൽ പേർ പരാതിയുമായി രം​ഗത്ത്

നെടുങ്കണ്ടം കിഴക്കേകവലയില്‍ പൊലിസ് സ്‌റ്റേഷന് എതിര്‍വശത്തായുള്ള ടാക്‌സി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്താണ് സംഭവം അരങ്ങേറിയത്. പരാതിയെ തുടര്‍ന്ന് നെടുങ്കണ്ടം ജോയന്റ് ആര്‍ടിഒ ഓഫീസിലെ എംവിഐ സുരജ് സ്ഥലത്തെത്തി നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button