KottayamLatest NewsKeralaNattuvarthaNews

മൊബൈല്‍ ഫോണിലൂടെ സ്ത്രീയെ വിളിച്ച്‌ അസഭ്യം പറച്ചിൽ : യുവാവ് പിടിയില്‍

പെരുന്ന കുരിശുംമൂട്ടില്‍ വീട്ടില്‍ ജാക്‌സണ്‍ (27) ആണ് പിടിയിലായത്

കോട്ടയം: മൊബൈല്‍ ഫോണിലൂടെ സ്ത്രീയെ വിളിച്ച്‌ അസഭ്യം പറഞ്ഞ കേസില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് പിടിയിൽ. പെരുന്ന കുരിശുംമൂട്ടില്‍ വീട്ടില്‍ ജാക്‌സണ്‍ (27) ആണ് പിടിയിലായത്. ചങ്ങനാശ്ശേരി പൊലീസാണ് ഇയാളെ പിടികൂടിയത്.

അറസ്റ്റ് ചെയ്യാന്‍ പൊലീസ് വീട്ടിലെത്തിയപ്പോള്‍ മുറിക്കകത്ത് കയറി ഇയാള്‍ കൈ ഞരമ്പ് മുറിച്ചു. തുടര്‍ന്ന് പൊലീസ് ഇയാളെ പിടികൂടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സ നല്‍കിയ ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

Read Also : പശുക്കളുടെ ജഡം കണ്ടെത്തിയ സംഭവം: ഒരു മതത്തിനും എതിരായ അനാദരവ് അനുവദിക്കില്ലെന്ന് ആം ആദ്മി പാർട്ടി

കോട്ടയം, തൃക്കൊടിത്താനം, കറുകച്ചാല്‍, മണിമല പോലീസ് സ്‌റ്റേഷനുകളിലും ഇയാള്‍ക്കെതിരേ കേസുള്ളതായി പൊലീസ് പറഞ്ഞു. ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ് പ്രതി.

ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ, ഡിവൈഎസ്പി ആര്‍ ശ്രീകുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ എസ്‌എച്ച്‌ഒ റിച്ചാര്‍ഡ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button