KeralaLatest NewsNews

കൂടുതല്‍ ആത്മപരിശോധന നടത്തി നടപടി സ്വീകരിക്കും: തിരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരിച്ച് ചെന്നിത്തല

കൊച്ചി: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിലെ തോൽവിയിൽ കോൺഗ്രസ്
ആത്മപരിശോധന നടത്തുമെന്ന് രമേശ് ചെന്നിത്തല. ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ഇല്ലാതാകുന്നതല്ല കോൺഗ്രസ്‌ പാര്‍ട്ടിയെന്നും ഇപ്പോളത്തെ പ്രതിസന്ധി പരിഹരിച്ച് പാര്‍ട്ടി തിരിച്ച് വരുമെന്നും ചെന്നിത്തല പറഞ്ഞു. വർക്കിംഗ്‌ കമ്മിറ്റി കൂടി തുടർനടപടി സ്വീകരിക്കും. പാർട്ടിയെ ഊർജ്ജസ്വലമാക്കാനുള്ള നടപടി ഉണ്ടാകുമെന്നതിന്റെ സൂചന ലഭിച്ച് തുടങ്ങിയെന്നും ചെന്നിത്തല വ്യക്തമാക്കി.

അതിനിടെ, കോണ്‍ഗ്രസിലെ ചില നേതാക്കൾ നേതൃമാറ്റ ആവശ്യം ശക്തമാക്കിയിരിക്കുകയാണ്. ഗാന്ധി കുടുംബം മുന്‍പോട്ടു വയ്ക്കുന്ന ഒരു ഫോര്‍മുലയും അംഗീകരിക്കേണ്ടെന്നും ഡൽഹിയിൽ ഗുലാം നബി ആസാദിന്‍റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ നേതാക്കള്‍ തീരുമാനിച്ചു. എന്നാൽ, പ്രവർത്തക സമിതി ചേരുന്നതിൽ നേതൃത്വം മൗനം തുടരുകയാണ്.

Read Also :  നേതാക്കളെ അധിക്ഷേപിച്ചാല്‍ നടപടി: കീപ്പ് ക്വയെറ്റ്, കെ. സുധാകരനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍

കൂടാതെ, കെ സി വേണുഗോപാലിനെതിരെ കണ്ണൂരിൽ പോസ്റ്ററുകൾ പതിച്ചു. ശ്രീകണ്ഠാപുരത്തെ കോൺഗ്രസ് ഓഫീസിന് മുന്നിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചത്. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍. അഞ്ച് സംസ്ഥാനങ്ങൾ വിറ്റ് തുലച്ചതിന് ആശംസകളെന്നാണ് പോസ്റ്ററിലെ വാചകം. പെട്ടിയും തൂക്കി വേണുഗോപാൽ ഒഴിവാകൂ എന്നും പോസ്റ്ററില്‍ വിമര്‍ശനമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button