Latest NewsNewsLife StyleHealth & Fitness

ഈ മദ്യങ്ങൾ ഹൃദയരോഗങ്ങള്‍ക്ക് കാരണമാകും

മദ്യങ്ങളെല്ലാം ആരോഗ്യത്തിന് ഹാനികരം ആണ്. ബിയര്‍ അത്ര അപകടകാരിയല്ലെന്ന് പറയുന്നുണ്ടെങ്കിലും ഗുരുതരമായ കരള്‍, ഹൃദയരോഗങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നാണ് പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവും, രക്തസമ്മര്‍ദവും ക്രമാതീതമായി ഉയര്‍ത്താന്‍ ബിയര്‍ വഴിവെയ്ക്കും.

പാന്‍ക്രിയാസ്, കരള്‍, കുടല്‍ എന്നിവയ്ക്കാണ് പ്രശ്നങ്ങള്‍ രൂപപ്പെടുക. കൂടാതെ ഭാരം വര്‍ദ്ധിക്കാനും ഇതില്‍ പഞ്ചസാരയുടെ അളവ് കാരണമാകും. സ്ഥിരം മദ്യപാനിയാണെങ്കില്‍ പെരുമാറ്റത്തില്‍ മാറ്റം വരാനും സാധ്യതയുണ്ട്.

Read Also : അഞ്ച് വയസ്സുകാരനെ കൊലപ്പെടുത്തിയ പ്രതിയെ നാട്ടുകാര്‍ ജീവനോടെ കത്തിച്ചുകൊന്നു

ഷാംപെയിന്‍ കരള്‍, കുടല്‍ രോഗങ്ങളും ചിലരില്‍ വിഷാംശം സൃഷ്ടിക്കാനും കാരണമാകും. കുടലിലെത്തിയാല്‍ ഭക്ഷണം വേഗത്തില്‍ വിഘടിപ്പിക്കുന്നതാണ് ഇതിന് കാരണം. കോക്ടെയിലുകളും അമിതവണ്ണം സൃഷ്ടിച്ച് പ്രമേഹം വരുത്തിവെയ്ക്കും. ഇതിന് പുറമെ കരളിനും, പല്ലിനും ദോഷവും വരുത്തും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button