Latest NewsNewsInternational

സൗദി മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നു: കൂട്ട വധശിക്ഷയെ വിമര്‍ശിച്ച് ഇറാന്‍

കൃത്യമായ ജുഡീഷ്യല്‍ വിചാരണ നടപടികളില്ലാതെയാണ് വധശിക്ഷകള്‍ നടപ്പിലാക്കിയതെന്നും ഇറാന്‍ പ്രതിനിധി പറഞ്ഞു.

ടെഹ്‌റാന്‍: സൗദിയെ വിമര്‍ശിച്ച് ഇറാന്‍ രംഗത്ത്. സൗദി അറേബ്യയുമായി നടത്താനിരുന്ന അഞ്ചാം വട്ട ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണ് എന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സൗദി നടപ്പാക്കിയ കൂട്ട വധശിക്ഷയെ വിമര്‍ശിച്ച് ഇറാന്‍.

ഒറ്റ ദിവസം 81 പേര്‍ക്ക് വധശിക്ഷ നടപ്പിലാക്കിയ സൗദിയുടെ നടപടിയെയാണ് ഇറാന്‍ വിമര്‍ശിച്ചത്. സൗദിയുടെ നടപടി ‘അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും പ്രാഥമികമായ പ്രിന്‍സിപ്പിളുകളെ ലംഘിക്കുന്നതാണ്’ എന്നാണ് ഇറാന്റെ പ്രതികരണം.

ഞായറാഴ്ച വൈകിയായിരുന്നു ഇറാന്റെ പ്രതികരണം പുറത്തുവന്നത്. ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് സഈദ് ഖാതിബ്‌സാദെഹ് ആണ് സൗദിയിലെ വധശിക്ഷ വിഷയത്തില്‍ ഇറാന്റെ നിലപാട് വ്യക്തമാക്കിയത്. കൃത്യമായ ജുഡീഷ്യല്‍ വിചാരണ നടപടികളില്ലാതെയാണ് വധശിക്ഷകള്‍ നടപ്പിലാക്കിയതെന്നും ഇറാന്‍ പ്രതിനിധി പറഞ്ഞു.

Read Also: ഹിജാബ് ധരിക്കാതെ ക്ലാസില്‍ ഇരിക്കില്ല:ഹിജാബ് ധരിച്ചവരെ കോളേജില്‍ പ്രവേശിപ്പിച്ചില്ല,വിട്ടീലേക്ക് മടങ്ങി പെണ്‍കുട്ടികള്‍

രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട വധശിക്ഷയാണ് സൗദി ശനിയാഴ്ച നടപ്പിലാക്കിയത്. കൊലപാതകം, തീവ്രവാദ പ്രവര്‍ത്തനം, ബലാത്സംഗം, ആയുധക്കടത്ത് എന്നീ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്.

shortlink

Post Your Comments


Back to top button