KollamNattuvarthaLatest NewsKeralaNews

യു​വാ​വി​ന് നേരെ ആക്രമണം : ര​ണ്ടുപേ​ർ അറസ്റ്റിൽ

തൃ​ക്ക​രു​വ ഇ​ഞ്ച​വി​ള അ​ഷ്ട​മു​ടി​മു​ക്കി​ന് സ​മീ​പം ച​രു​വി​ള​പു​ത്ത​ൻ വീ​ട്ടി​ൽ സ്മി​തേ​ഷ് (35), തൃ​ക്ക​രു​വ ന​ടു​വി​ല​ച്ചേ​രി​യി​ൽ മു​ള​ക്ക​ൽ വ​യ​ൽ പ്രീ​താ​ല​യം വീ​ട്ടി​ൽ പ്ര​ദീ​പ് (37) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

കൊ​ല്ലം: യു​വാ​വി​നെ ക്രൂരമായി ആക്രമിച്ച കേസിൽ ര​ണ്ടു​പേ​ർ അറസ്റ്റിൽ. തൃ​ക്ക​രു​വ ഇ​ഞ്ച​വി​ള അ​ഷ്ട​മു​ടി​മു​ക്കി​ന് സ​മീ​പം ച​രു​വി​ള​പു​ത്ത​ൻ വീ​ട്ടി​ൽ സ്മി​തേ​ഷ് (35), തൃ​ക്ക​രു​വ ന​ടു​വി​ല​ച്ചേ​രി​യി​ൽ മു​ള​ക്ക​ൽ വ​യ​ൽ പ്രീ​താ​ല​യം വീ​ട്ടി​ൽ പ്ര​ദീ​പ് (37) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക്ക് 1.45 ഓ​ടെയാണ് സംഭവം. ക​രു​വ മേ​നാ​ത്ത് മു​ക്കി​ൽ റോ​ഡ് സൈ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ൽ സ്മി​തേ​ഷ് ഓ​ടി​ച്ചു വ​ന്ന സ്കൂ​ട്ട​ർ ഇ​ടി​ച്ച് മ​റി​ഞ്ഞ് വീ​ണിരുന്നു. ​തു​ട​ർ​ന്ന്, കാ​റി​ലു​ണ്ടാ​യി​രു​ന്ന ഹാ​രി ഹെ​ൻ​ട്രി സ്മി​തേ​ഷി​നോ​ട് വി​വ​രം തി​ര​ക്കി​യ​തി​ൽ പ്ര​കോ​പി​ത​നാ​യ സ്മി​തേ​ഷും പ്ര​ദീ​പും ചേ​ർ​ന്ന് ഹാ​രി​യെ റോ​ഡി​ൽ കി​ട​ന്ന ക​ല്ലെ​ടു​ത്ത് മു​ഖ​ത്തി​ടി​ക്കു​ക​യും ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക​യുമായിരുന്നു.

Read Also : ഫെബ്രുവരി മാസത്തെ ഐസിസിയുടെ മികച്ച പുരുഷ ക്രിക്കറ്റ് താരത്തെ പ്രഖ്യാപിച്ചു

ആക്രമണ​ത്തി​ൽ ഹാ​രി ഹെ​ൻ​ട്രി​യു​ടെ ഇ​ട​ത് ക​ണ്ണി​ന് താ​ഴെ അ​സ്ഥി​ക്ക് പൊ​ട്ട​ൽ സം​ഭ​വി​ച്ചു. ഇ​യാ​ൾ മ​തി​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. അ​ഞ്ചാ​ലു​മ്മൂ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ സി ​ദേ​വ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ വി ​അ​നീ​ഷ്, പ്ര​ദീ​പ് കു​മാ​ർ, എ​എ​സ്ഐ​മാ​രാ​യ ഓ​മ​ന​ക്കു​ട്ട​ൻ, രാ​ജേ​ഷ് എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​വ​രെ മു​ള​ക്ക​ൽ വ​യ​ൽ ഭാ​ഗ​ത്ത് നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button