KeralaLatest NewsNews

ഇന്ത്യാ എക്സ്പോ 16 മുതൽ: പ്രവേശനം സൗജന്യം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വ്യവസായ പ്രദർശന വിപണന മേള (ഇന്ത്യാ എക്സ്പോ) മാർച്ച് 16 മുതൽ 19 വരെ അയ്യൻകാളി ഹാളിൽ നടക്കും. ഭക്ഷ്യോത്പ്പന്നങ്ങൾ, വസ്ത്രങ്ങൾ, കൈത്തറി, വിവിധ ഗാർഹിക വാണിജ്യ ഉത്പ്പന്നങ്ങൾ, കരകൗശല ഉത്പ്പന്നങ്ങൾ തുടങ്ങിയ മേഖലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ 50 ൽ പരം ചെറുകിട സംരംഭകർ മേളയുടെ ഭാഗമാകും.

Read Also: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയ്ക്കായി കേന്ദ്രം ഇടപെടുന്നു : പ്രതീക്ഷയോടെ നിമിഷയുടെ കുടുംബം

വിപണിയിൽ ലഭ്യമാകാത്ത നവീന ഉത്പ്പന്നങ്ങൾ മേളയിൽ പ്രദർശനത്തിന് എത്തിക്കുന്നുണ്ട്. രാവിലെ 11 മുതൽ വൈകിട്ട് 8 വരെയാണ് പ്രദർശന സമയം. പ്രവേശനം സൗജന്യമാണ്. മാർച്ച് 16 ന് വൈകുന്നേരം മൂന്ന് മണിക്ക് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങ് വ്യവസായ നിയമ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.

Read Also: സൗരോര്‍ജം ഭക്ഷിച്ച് ജീവിക്കുന്ന അത്ഭുത മനുഷ്യൻ റസ്‌റ്റോറന്റില്‍നിന്ന് ഭക്ഷണം കഴിച്ച് പിടിക്കപ്പെട്ടിട്ടുണ്ട്: കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button