KeralaCricketLatest NewsSports

ടീമില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കൃത്യമായി മനസിലാക്കി താരലേലത്തില്‍ താരങ്ങളെ കണ്ടെത്താന്‍ ശ്രമിച്ചു: സംഗക്കാര

മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് പരിശീലകനും ക്രിക്കറ്റ് ഡയറക്‌ടറുമായ കുമാര്‍ സംഗക്കാര. ടീമില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കൃത്യമായി മനസിലാക്കി താരലേലത്തില്‍ താരങ്ങളെ കണ്ടെത്താന്‍ ശ്രമിച്ചുവെന്നും ശക്തമായ സ്‌ക്വാഡിനെ കണ്ടെത്താന്‍ ഫ്രാഞ്ചൈസിയ്ക്ക് കഴിഞ്ഞുവെന്നും സംഗക്കാര പറഞ്ഞു.

‘ടീമില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കൃത്യമായി മനസിലാക്കി താരലേലത്തില്‍ താരങ്ങളെ കണ്ടെത്താന്‍ ശ്രമിച്ചു. ശക്തമായ സ്‌ക്വാഡിനെ കണ്ടെത്താന്‍ ഫ്രാഞ്ചൈസിക്കായി. യുസ്‌വേന്ദ്ര ചാഹലും രവിചന്ദ്ര അശ്വിനും, ഓഫ് സ്‌പിന്നും ലെഗ് സ്‌പിന്നും പരിഗണിക്കുമ്പോള്‍ മികച്ച രണ്ട് താരങ്ങളെ കിട്ടി. ട്രെന്‍ഡ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്‌ണ, നവ്‌ദീപ് സെയ്‌നി, നഥാൻ കൂൾട്ടർ നൈൽ, ഓബദ് മക്കോയ് എന്നിങ്ങനെ മികച്ച പേസ് യൂണിറ്റുണ്ട്’.

Read Also:- ശരീര വേദന: കാരണവും പരിഹാരവും!

‘നിലനിര്‍ത്തിയ താരങ്ങളായ സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍, യശസ്വി ജയ്സ്വാള്‍ എന്നിവരും കരുത്തര്‍. ടീമിലെ എല്ലാ രംഗങ്ങളിലും കരുത്ത് നല്‍കാന്‍ കഴിഞ്ഞു. ജീമ്മി നീഷാം, ഡാരിൽ മിച്ചൽ, റാസ്സി വാൻഡർ ഡസ്സൻ എന്നിവര്‍ മികച്ച താരങ്ങളാണ്’. കൂടാതെ, വോണിന്‍റെ വേര്‍പാടില്‍ തന്‍റെ ദുഖം സംഗക്കാര രേഖപ്പെടുത്തി. ‘ക്രിക്കറ്റ് ലോകത്തിന് വലിയ നഷ്‌ടമാണ്. ക്രിക്കറ്റര്‍മാര്‍ക്കും നഷ്‌ടമാണ്. വളരെ ആഴമേറിയ അറിവുള്ള, എപ്പോഴും സമീപിക്കാനാവുന്ന വ്യക്തിയായിരുന്നു വോണ്‍. എല്ലാവരും അദേഹത്തെ മിസ് ചെയ്യും’ സംഗക്കാര വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button