Latest NewsFootballNewsSports

ഐഎസ്എൽ കിരീട പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിന് മഞ്ഞ ജഴ്സി അണിയാനാവില്ല

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് കിരീട പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് മഞ്ഞ ജഴ്സി അണിയാനാവില്ല. ഫൈനലിലെ എതിരാളികളായ ഹൈദരാബാദിനായിരിക്കും മഞ്ഞ ജഴ്സി കിട്ടുക. ലീഗ് ഘട്ടത്തിൽ കൂടുതൽ പോയിന്‍റ് നേടിയതിനാൽ ഹൈദരാബാദിന് ഹോം ജേഴ്സിയായ മഞ്ഞ ജഴ്സി ധരിക്കാം. ഗാലറി മഞ്ഞയിൽ കുളിച്ചുനിൽക്കുമ്പോൾ കളത്തിൽ കറുപ്പില്‍ നീലവരകളുള്ള ജേഴ്സി ധരിച്ചാവും ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുക.

അതേസമയം, ഐഎസ്എല്‍ ഫൈനല്‍ കാണാനായി ആരാധകരെ ക്ഷണിച്ച് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച്. ടീമിന്റെ ഒഫീഷ്യൽ ട്വിറ്ററിലൂടെയാണ് പരിശീലകൻ ഇക്കാര്യം അറിയിച്ചത്. എന്നാൽ, വുകോമനോവിച്ച് പോസ്റ്റ് ചെയ്ത വീഡിയോ ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ബ്ലാസ്റ്റേഴ്സ് ആരാധകരെ ഫൈനല്‍ കാണാൻ ക്ഷണിച്ച വുകോമനോവിച്ച് അവസാനം മലയാളത്തില്‍ കേറിവാടാ മക്കളെ എന്നും പറയുന്നുണ്ട്.

Read Also:- പെണ്‍കുട്ടികളെ ആകര്‍ഷിക്കാനാണ് ക്രിക്കറ്റ് കളിച്ച് തുടങ്ങിയത്: ശുഐബ് അക്തര്‍

ഞായറാഴ്ട നടക്കുന്ന കിരീടപ്പോരില്‍ കേരളാ ബ്ലാസ്റ്റേഴ്സാണ് ഹൈദരാബാദിന്‍റെ എതിരാളികള്‍. ഐഎസ്എല്ലില്‍ മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്സ് ഫൈനല്‍ കളിക്കുന്നത്. ഹൈദരാബാദ് എഫ്സിയാകട്ടെ ആദ്യ ഫൈനലിനാണ് ഇറങ്ങുന്നത്. ഞായറാഴ്ചത്തെ ഫൈനലില്‍ ആര് ജയിച്ചാലും ഇത്തവണ പുതിയ ചാമ്പ്യന്മാരുടെ ഉദയം കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button