Latest NewsUAENewsInternationalGulf

യുഎഇയിൽ വൻ തീപിടുത്തം: 10 ഡീസൽ ട്രക്കുകൾ കത്തി നശിച്ചു

അബുദാബി: യുഎഇയിൽ വൻ തീപിടുത്തം. 10 ഡീസൽ ട്രക്കുകൾ തീപിടുത്തത്തിൽ കത്തി നശിച്ചു. അജ്മാനിലാണ് അപകടം ഉണ്ടായത്. അതേസമയം, ആളപായമെന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Read Also: പുടിനെ മനോരോഗിയെന്ന് വിളിച്ച റഷ്യൻ മോഡലിന്റെ മൃതദേഹം കാറിന്റെ ഡിക്കിയിൽ: മുൻ കാമുകൻ പിടിയിൽ

അൽ ജുർഫ് ഇൻഡസ്ട്രിയൽ ഏരിയയിലാണ് തീപിടിത്തമുണ്ടായതെന്ന് അജ്മാൻ പോലീസ് അറിയിച്ചു. കത്തിനശിച്ച ട്രക്കുകളെല്ലാം രണ്ടു കമ്പനികളുടെ ഉടമസ്ഥതയിലുള്ളതാണ്. രണ്ട് സിവിൽ ഡിഫൻസ് സ്റ്റേഷനുകളിൽ നിന്നുള്ള സംഘങ്ങൾ ഒരു മണിക്കൂറിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കിയതായും സമയോചിതമായ ഇടപെടലിലൂടെ സമീപ പ്രദേശങ്ങളിലേക്ക് പടരുന്നത് തടയുകയും ചെയ്തുവെന്നും അജ്മാൻ പോലീസ് വ്യക്തമാക്കി.

Read Also: ‘പെൺകുട്ടികൾ തീവ്രവാദ സംഘടനയിലെ അംഗങ്ങൾ, എന്ത് പറയണമെന്ന് അവർക്ക് പരിശീലനം ലഭിച്ചു’: ഉഡുപ്പി കോളേജ് വി.പി

shortlink

Related Articles

Post Your Comments

Related Articles


Back to top button