KeralaLatest NewsNews

ജീവനക്കാരനിൽ നിന്ന് വെട്ടേറ്റ യുവതി മരിച്ചു: ശരീരത്തിലുണ്ടായിരുന്നത് 30 വെട്ടുകൾ

കഴിഞ്ഞ ദിവസം റോഡില്‍ ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന റിന്‍സിയുടെ തുണികടയിലെ മുന്‍ ജീവനക്കാരനായ റിയാസ് സ്കൂട്ടർ തടഞ്ഞു നിറുത്തി വെട്ടുകയായിരുന്നു.

തൃശ്ശൂർ: കൊടുങ്ങല്ലൂരില്‍ ജീവനക്കാരനിൽ നിന്ന് വെട്ടേറ്റ യുവതി മരിച്ചു. എറിയാട് ബ്ലോക്കിന് തെക്കുവശം ഇളങ്ങരപ്പറമ്പില്‍ നാസറിന്റെ ഭാര്യ റിന്‍സിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ചെമ്പറമ്പ് പള്ളി റോഡില്‍വെച്ചാണ് റിന്‍സിക്ക് വെട്ടേറ്റത്. കേരളവര്‍മ്മ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപമുള്ള തുണിക്കട അടച്ച് മക്കളോടൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോളായിരുന്നു സംഭവം.

Read Also: ഹിജാബ് ധരിക്കാതെ ക്ലാസില്‍ ഇരിക്കില്ല:ഹിജാബ് ധരിച്ചവരെ കോളേജില്‍ പ്രവേശിപ്പിച്ചില്ല,വിട്ടീലേക്ക് മടങ്ങി പെണ്‍കുട്ടികള്‍

കഴിഞ്ഞ ദിവസം റോഡില്‍ ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന റിന്‍സിയുടെ തുണികടയിലെ മുന്‍ ജീവനക്കാരനായ റിയാസ് സ്കൂട്ടർ തടഞ്ഞു നിറുത്തി വെട്ടുകയായിരുന്നു. തലയ്ക്കും കൈകള്‍ക്കും ഗുരുതരമായി പരിക്കേറ്റ റിന്‍സി കൊടുങ്ങല്ലൂര്‍ എ.ആര്‍ മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 30 വെട്ടുകളാണ് റിന്‍സിയുടെ ശരീരത്തിലുണ്ടായിരുന്നത്. കൊലപാതക കാരണം വ്യക്തമല്ല.

shortlink

Post Your Comments


Back to top button