Latest NewsNewsIndia

പെൺവാണിഭ സംഘം പിടിയിൽ: ഒരാൾ അറസ്റ്റിൽ, ടെലിവിഷൻ താരം ഉൾപ്പെടെ 3 സ്ത്രീകളെ രക്ഷപ്പെടുത്തി

പനാജി: ഗോവയിലെ സംഗോൾഡ ഗ്രാമത്തിൽ നിന്ന് പെൺവാണിഭ സംഘത്തെ പിടികൂടി. സംഭവത്തിൽ ഹൈദരാബാദ് സ്വദേശിയായ ഒരാളെ അറസ്റ്റ് ചെയ്യുകയും ടെലിവിഷൻ നടി ഉൾപ്പെടെ മൂന്ന് സ്ത്രീകളെ രക്ഷപ്പെടുത്തുകയും ചെയ്തതായി ഗോവ ക്രൈംബ്രാഞ്ച് അറിയിച്ചു. ഹാഫിസ് സയ്യിദ് ബിലാൽ എന്നയാളാണ് അറസ്റ്റിലായത്.

രക്ഷപ്പെടുത്തിയ സ്ത്രീകളിൽ ടിവി നടി ഉൾപ്പെടെയുള്ള രണ്ട് പേർ മുംബൈയ്ക്ക് സമീപമുള്ള വിരാർ സ്വദേശികളാണെന്നും മറ്റൊരാൾ, ഹൈദരാബാദ് സ്വദേശിനിയാണെന്നും ക്രൈംബ്രാഞ്ച് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. പെൺവാണിഭ സംഘത്തെക്കുറിച്ച് ക്രൈംബ്രാഞ്ചിന് നേരത്തേ തന്നെ വിവരം ലഭിച്ചതായും അതിനനുസരിച്ച് കെണിയൊരുക്കുകയായിരുന്നുവെന്നും അധികൃതർ പറഞ്ഞു.

വാഹന മലിനീകരണം നിരീക്ഷിക്കൽ: റോഡുകളിൽ ഓവർഹെഡ് ഡിറ്റക്ടറുകൾ സ്ഥാപിക്കാൻ അബുദാബി

വിവരങ്ങൾ പരിശോധിച്ച ശേഷം, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഹൈദരാബാദ് സ്വദേശിയായ സംഘത്തലവനുമായി സൻഗോൾഡ ഗ്രാമത്തിലെ ഒരു ഹോട്ടലിന് സമീപത്തുവെച്ച് 50000 രൂപ നൽകി കരാർ ഉറപ്പിക്കുകയായിരുന്നു. തുടർന്ന്, 30 നും 37 നും ഇടയിൽ പ്രായമുള്ള മൂന്ന് സ്ത്രീകളോടൊപ്പം കഴിഞ്ഞ ദിവസം എത്തിയപ്പോഴാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button