KottayamKeralaNattuvarthaLatest NewsNews

വീട്ടമ്മയെ റബ്ബർ തോട്ടത്തിലേക്ക് വലിച്ചിഴച്ച് പീഡിപ്പിച്ച്, മൊബൈൽ ഫോൺ മോഷ്ടിച്ചു: യുവാവ് പിടിയിൽ

പ്രതിയുടെ ഫോൺ നമ്പർ ട്രേസ് ചെയ്ത പൊലീസ്, ഇയാളെ ഒളശ്ശയിലെ വീട്ടിൽ നിന്നാണ് പിടികൂടിയത്.

കോട്ടയം: വീട്ടമ്മയെ റബ്ബർ തോട്ടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ച്, മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. ഒളശ്ശ വേലംകുളം സ്വദേശി രാഹുൽ രാജീവിനെയാണ് (21) സംഭവത്തിൽ പൊലീസ് പിടികൂടിയത്. മാർച്ച് 15 ന് വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം നടന്നത്. ഗൂഗിൾ പേ ചെയ്യാനെന്ന വ്യാജേന സ്ത്രീയുടെ നമ്പർ കൈക്കലാക്കിയ പ്രതി, ഫോണിൽ വിളിച്ച് സമർത്ഥമായി അവരുടെ വീടും സ്ഥലവും മനസ്സിലാക്കിയ ശേഷം വൈകീട്ട് സ്ത്രീയെ ബസിൽ പിന്തുടർന്നു.

Also read: മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് അതിക്രമിച്ച് കയറി: നാലംഗ സംഘത്തിനെതിരെ വനം വകുപ്പ് കേസെടുത്തു

സ്ത്രീ ഇറങ്ങേണ്ടതിന്റെ ഒരു സ്റ്റോപ്പ് മുൻപ് ബസ് ഇറങ്ങിയ ഇയാൾ ഓട്ടോയിൽ ബസിനെ പിന്തുടർന്നു. സ്ത്രീ ബസ് ഇറങ്ങി വീട്ടിലേക്ക് പോകുന്ന ഇടവഴിയിൽ വെച്ച് ഇയാൾ അവരെ കടന്നുപിടിച്ച്, റബ്ബർ തോട്ടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അവരുടെ ഫോണും ഇയാൾ കൈക്കലാക്കി.

ഇറങ്ങിയോടിയ വീട്ടമ്മയെ ബൈക്കിൽ എത്തിയ യാത്രികരാണ് രക്ഷപ്പെടുത്തിയത്. പ്രതിയെ നാട്ടുകാർ റബ്ബർ തോട്ടത്തിൽ തിരഞ്ഞെങ്കിലും, അപ്പോഴേക്കും അയാൾ രക്ഷപ്പെട്ടിരുന്നു. പ്രതിയുടെ ഫോൺ നമ്പർ ട്രേസ് ചെയ്ത പൊലീസ്, ഇയാളെ ഒളശ്ശയിലെ വീട്ടിൽ നിന്നാണ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button