IdukkiNattuvarthaLatest NewsKeralaNews

സ​ഹോ​ദ​ര​നെ വെ​ടിവ​ച്ചശേ​ഷം ഒ​ളി​വി​ൽ പോ​യ പ്രതി അറസ്റ്റിൽ

മാ​വ​റ​സി​റ്റി കൂ​നം​മാ​ക്ക​ൽ സാ​ന്‍റോ(42) യെ ഉ​ടു​മ്പ​ൻ​ചോ​ല പൊ​ലീ​സാണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്തത്

രാ​ജാ​ക്കാ​ട്: കു​ത്തു​ങ്ക​ൽ മാ​വ​റ​സി​റ്റി​യി​ൽ സ​ഹോ​ദ​ര​നെ എ​യ​ർ​ഗ​ൺ കൊ​ണ്ട് വെ​ടിവ​ച്ചശേ​ഷം ഒ​ളി​വി​ൽപോ​യ പ്ര​തി അറസ്റ്റിൽ. മാ​വ​റ​സി​റ്റി കൂ​നം​മാ​ക്ക​ൽ സാ​ന്‍റോ(42) യെ ഉ​ടു​മ്പ​ൻ​ചോ​ല പൊ​ലീ​സാണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്തത്. ​

തൃ​ശൂ​ർ മാ​ട​ക്ക​ത്ത​റ​യി​ലെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഉ​ടു​മ്പ​ൻ​ചോ​ല സി​ഐ ഫി​ലി​പ്പ് സാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : വച്ച കാല് പുറകോട്ട് വച്ചിട്ടില്ല, പൊലീസിനെ കാണിച്ച് പേടിപ്പിക്കാൻ നോക്കണ്ട, കെ റെയിൽ വിരുദ്ധ സമരം തുടരും: വിഡി സതീശൻ

വ്യാ​ഴാ​ഴ്ച രാ​ത്രി​യാണ് കേസിനാസ്പദമായ സംഭവം. വാ​ക്കു​ത​ർ​ക്ക​ത്തെത്തുട​ർ​ന്ന്, സ​ഹോ​ദ​ര​ൻ സി​ബി (49) യു​ടെ ക​ഴു​ത്തി​ൽ എ​യ​ർ​ഗ​ൺ കൊ​ണ്ട് വെ​ടി​വ​ച്ചശേ​ഷം ഒ​ളി​വി​ൽ പോ​വുകയായി‌രുന്നു. തുടർന്ന്, സാ​ന്‍റോ ഇന്നലെ രാ​വി​ലെ മൂ​വാ​റ്റു​പു​ഴ​യി​ലു​ള്ള സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി.​ അ​വി​ടെ നി​ന്ന് തൃ​ശൂ​ർ മാ​ട​ക്ക​ത്ത​റ​യി​ലെ മ​റ്റൊ​രു സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​യി.

ഇത് സംബന്ധിച്ച് സൂ​ച​ന ല​ഭി​ച്ച പൊലീ​സ് അ​വി​ടെ​യെ​ത്തി സാ​ന്‍റോ​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​ സം​സ്ഥാ​നം ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് ഇ‍യാൾ പി​ടി​യിലായ​ത്. പ്രതിയെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button